അട്ടപ്പാടിയില്‍ നാടന്‍ തോക്കുമായി രണ്ട് പേര്‍ പിടിയില്‍

0
72
നാടന്‍ തോക്കുമായി പിടിയിലായ സജീഷ്

അട്ടപ്പാടി: അട്ടപ്പാടിയില്‍ നാടന്‍ തോക്കുമായി രണ്ട് ദിവസങ്ങളിലായി രണ്ട് പേര്‍ പിടിയിലായി. ദുഡ്ഡൂര്‍ സ്വദേശിയായ കടനാട് വീട്ടിലെ സജീഷാണ് (28) അറസ്റ്റിലായത്. വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്കുമായണ് പിടിയിലായത്.
വ്യഴാഴ്ച്ച നാടന്‍ തോക്ക് നിര്‍മ്മാണ സാമഗ്രികളും, മാന്‍കൊമ്പുമായി ജെല്ലിപ്പാറ കണ്ടിയൂരില്‍ നെല്ലിക്കല്‍ വീട്ടിലെ സന്തോഷിനെ (37) അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സജീഷിനെ പോലിസ് പിടികൂടിയത്. സന്തോഷ് തോക്ക് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയതായിരുന്നു. തോക്ക് നിര്‍മ്മാണവും നായാട്ടും നടത്താറുളള ഇയാളില്‍ നിന്ന് മാന്‍കൊമ്പും, ഇയ്യക്കട്ടകളും, കുഴലുകളും വെടിമരുന്നും പോലിസ് പിടിച്ചെടുത്തു. എ. എസ്. പി. ഡോ. നവനീത് ശര്‍മ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2012 ലും സമാനരീതിയില്‍ ഇയാള്‍ പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here