കാറ്റാടിപ്പാട യന്ത്രങ്ങള്‍ കൊണ്ടുവരാന്‍ തടസം; ക്ഷേത്രപരിസരത്തെ അരയാലിന്റെ കൊമ്പ് മുറിക്കാനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു

0
40
ചെറിയ ചില്ലകള്‍ മുറിച്ചുമാറ്റിയ കളളിയമ്പാറ വിനായകക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ആല്‍മരം

വേലന്താവളം: വടകരപ്പതി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റാടിപ്പാടം നിര്‍മ്മിക്കാനുള്ള യന്ത്രഭാഗങ്ങള്‍ കടത്തി കൊണ്ട് വരുന്നതിനു തടസമുണ്ടെന്നു പറഞ്ഞു ക്ഷേത്ര പരിസരത്തെ അരയാലിന്റെ വലിയകൊമ്പു മുറിക്കാനുള്ള ശ്രമം നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. ഇതിനെ തുടര്‍ന്ന് മരം മുറിക്കാന്‍ എത്തിയവര്‍ തിരിച്ചു പോയി.

ഇന്നലെ രാവിലെയാണ് വലിയ കളളിയമ്പാറ വിനായകക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ആല്‍മരത്തിന്റെ കൊമ്പ് മുറിക്കാനെത്തിയത്. കാറ്റാടിയുടെ കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ കൊണ്ടുവരുവാന്‍ തടസം നില്‍ക്കുന്ന മരക്കൊമ്പ് മുറിക്കാന്‍ ആരുടെയും അനുമതിയില്ലാതെ മരം മുറിക്കാര്‍ എത്തിയത്. വിവരമറിഞ്ഞു കിണര്‍പ്പളളത്തെ ഇരുപത്തഞ്ചോളം വരുന്ന നാട്ടുകാര്‍ തടയുകയായിരുന്നു. കിണര്‍പ്പളളത്തും പരിസരങ്ങളിലുമുള്ള കരിമ്പനകളും മുറിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here