വണ്ടാനം മെഡിക്കല്‍ കോളേജ് വികസനം: ഉപസമിതികള്‍ വരും

0
109

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് രണ്ട് ഉപസമിതികള്‍ രൂപീകരിക്കാന്‍ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. കലക്ടസര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. ആശുപത്രിയുടെയും പരിസരത്തെയും ശുചിത്വ നിലവാരമുയര്‍ത്തുന്നതിനും ധനപരമായ മേല്‍നോട്ടങ്ങള്‍ക്കുമായാണ് ഉപസമിതികള്‍ക്ക് രൂപം നല്‍കുക. മണ്ഡലത്തിലെ എംഎല്‍എ, എംപി എന്നിവരുടെ അനുമതിക്കു ശേഷമാകും സമിതികള്‍ക്കു രൂപം നല്‍കുന്നത്.
പാര്‍ക്കിങ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആശുപത്രി അങ്കണത്തില്‍ കൂടുതല്‍ സ്ഥലം കണ്ടെത്താനും തീരുമാനിച്ചു. ഒപ്പം സ്വകാര്യ വ്യക്തികള്‍ക്ക് പാര്‍ക്കിങ് നല്‍കുന്നതില്‍ നിന്നു മാറി കുടുംബശ്രീകള്‍ക്ക് ചുമതല നല്‍കും.
ധന ഉപസമിതിയുടെ മേല്‍നോട്ടത്തിലാകും ഇത് നല്‍കുക. പൊലീസ്, ആര്‍ടിഒ, ഡിടിപിസി എന്നിവയുടെ സഹകരണത്തോടെ ആംബുലന്‍സ്, ഓട്ടോ, ടാക്‌സിട എന്നിവയ്ക്കാ യി പ്രീപെയ്ഡ് കൗണ്ടര്‍ സ്ഥാപിക്കും. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സൗകാര്യര്‍ഥം സ്ഥാപിച്ചിട്ടുള്ള പേ വാര്‍ഡ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് അടിയന്തരമായി സര്‍ക്കാരിന്റെ അനുമതി തേടും. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രിയില്‍ നിന്നുതന്നെ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനമുണ്ടാക്കുന്നതിനു പുറമെ അപകടത്തില്‍പ്പെട്ടെത്തുന്നവര്‍ക്ക് ബന്ധുക്കള്‍ ഒപ്പമില്ലെങ്കില്‍ കൂടി യഥാസമയം സൗജന്യ ചികിത്സ ലഭ്യമാക്കും. വികസന സമിതി ജീവനക്കാര്‍ക്ക് മിനിമം വേതനം ലഭ്യമാക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. വിശ്രമകേന്ദ്രം അനുമതിയോടെ കുട്ടികള്‍ക്കുള്ള ഓട്ടിസം കേന്ദ്രമായി പ്രവര്‍ത്തിപ്പിക്കും.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ പുഷ്പ ലത, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ വി രാംലാല്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രജിത്ത് കാരിക്കല്‍, എ അഫ്‌സത്ത്, വിവിധ വകുപ്പു മേധാവികള്‍, വിവിധ രാഷ്ട്രീ യ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here