ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്കുകൂടിനീട്ടി

0
3

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ശബരിമലയിലും പരിസരത്തും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കാനിരിക്കുകയായിരുന്നു.

പൊലീസിന്റെ ആവശ്യപ്രകാരമാണ് നിരോധനാജ്ഞ വീണ്ടും നീട്ടിയിരിക്കുന്നത്. 14 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ സന്നിധാനത്ത് സംഘര്‍ഷ സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്നായിരുന്നു റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ഇന്നലെ ചില നാമജപ പ്രതിഷേധങ്ങള്‍ നടന്നെങ്കിലും സന്നിധാനം പൊതുവെ ശാന്തമാണ്. മാസ പൂജ സമയത്തോ ചിത്തിര ആട്ട വിശേഷ സമയത്തോ കണ്ട പ്രതിഷേധങ്ങള്‍ നിലവില്‍ അവിടെയില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന റിപ്പോര്‍ട്ട് റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here