ജമ്മു – കശ്മീരിലെ രാഷ്ട്രീയ കളികള്‍

0
20

ജമ്മു-കശമീര്‍ ഇന്ത്യയുടെ ഒരു മാറാമുറിവാണ്. സ്വതന്ത്ര ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ വിക്ഷേപിച്ചിട്ടുപോയ ടൈംബോംബ്.കശ്മീര്‍ മുതല്‍ കനാകുമാരി വരെ നീളുന്ന നമ്മുടെ വൈകാരികമായ ദേശീയ സങ്കല്‍പ്പത്തിന് ചാരുത പകരേണ്ട ഈ നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങള്‍ ഒരിക്കലും ശുഭകരമായി നീങ്ങുന്നില്ല. മഞ്ഞുമൂടിയകശ്മീരിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയുടൊഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു ന്യൂനപക്ഷ വിധ്വംസക വിഭാഗം അയല്‍രാജ്യമായ പാകിസ്ഥാന്റെ കുതന്ത്രങ്ങളുടെ ഇരകളായി കശ്മീില്‍ വസിക്കുന്നുണ്ട്. അതിര്‍ത്തി സംസ്ഥാനമായജമ്മു-കശ്മീരിലെ ചെറിയ സംഭവം പോലും ദേശീയശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. കഴിഞ്ഞ ദിവസംഅവിടെ പുതിയൊരു കൂട്ടുകക്ഷി ഭരണകൂടംഉണ്ടാാക്കാന്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് നടത്തിയ ശ്രമം ഗവര്‍ണര്‍ തകര്‍ത്തസംഭവം ഈ സാഹചര്യത്തിലാണ് ചര്‍ച്ചാവിഷയമാകുന്നത്.

കഴിഞ്ഞ ജൂണ്‍ 19-ാം തീയതി ജമ്മു-കശ്മീരിലെകൂട്ടുകക്ഷി മന്ത്രിസഭ അവിചാരിതമായി അലസിപ്പായി. ബി.ജെ.പിയുംപി.ഡി.പിയും ചേര്‍ന്ന് രൂപീകരിച്ച ആ മന്ത്രിസഭക്ക് നേതൃത്വം നല്‍കിയത്മഹ്ബൂബാ മുഫ്തിയായിരുന്നു. കശ്മീരില്‍അടിക്കടി ഉണ്ടാകുന്ന ഭീകരാക്രമണം ചെറുക്കാന്‍മഹ്ബൂബാ ഭരണകൂടത്തിന് കഴിഞ്ഞില്ല. പിഡി.പിയുമായുള്ള സഖ്യം തുടര്‍ന്നുപോകുന്നത്‌നഷ്ടക്കച്ചവടമാണെന്ന് തോന്നിയ ബി.ജെ.പി നേതൃത്വം അവരുടെ മന്ത്രിമാരെ പിന്‍വലിച്ചുകൊണ്ട്ാഷ്ട്രീയ സഖ്യം അവസാനിപ്പിക്കുകയായിരുന്നു.പക്ഷേ നിയമസഭ പിരിച്ചുവിടപ്പെട്ടില്ല. തന്മൂലംകശ്മീരില്‍ അവസരവാദ രാഷ്ട്രീയത്തിന് വളാന്‍ സാഹചര്യമുണ്ടായി. അത്ഏതുവിധത്തില്‍എപ്പോള്‍ സംഭവിക്കുമെന്നേ പുറംലോകത്തിന്അറിയേണ്ടിയിരുന്നുള്ളൂ. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോാട്ടം നടന്നുവരുന്നതിനിടയില്‍ കോണ്‍ഗ്രസ്സ് നേതൃത്വം പല രാഷ്ട്രീയ തന്ത്രങ്ങളും മെനയുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ പരീക്ഷണം പറ്റുന്നിടത്തൊക്കെ ഉപയോഗിക്കാന്‍ ആ പാര്‍ട്ടി ശ്രമിക്കുകയാണ്. ജമ്മു-കശ്മീരില്‍ പരസ്പര വൈരികളെപ്പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് പി.ഡി.പിയും നാഷണല്‍കോണ്‍ഫറന്‍സും. അവരെ രണ്ടുകൂട്ടരേയും ഒരുമിച്ചു കൊണ്ടുവന്ന് ഒരു മന്ത്രിസഭയുണ്ടാക്കാന്‍കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്കുറച്ചുദിവസങ്ങളായി ശ്രമിച്ചുവരുകയായിരുന്നു. കൂട്ടത്തില്‍ കോണ്‍ഗ്രസിനും മന്ത്രിസഭയില്‍ പങ്കാളിയാകാം. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെനേതാവ് ഒമര്‍ അബ്ദുള്ള ഒരുതരത്തിലുംപി.ഡി.പിനേതാവ് മെഹ്ബൂബ മുഫ്തിയുമായി യോജിക്കുന്നില്ല. ചാണക്യതന്ത്രങ്ങളുടെ ഉസ്താദായഗുലാം നബിയുണ്ടോ വിടുന്നു. മെഹ്ബൂബയെമാറ്റി പി.ഡി.പിയുടെ അല്‍ത്താഫ് ബുഖാരിയെമുന്നില്‍ നിര്‍ത്തി ഒമറിന്റെ പിന്തുണ നേടി. നാഷണല്‍ കോണ്‍ഫറന്‌സ് മന്ത്രിസഭയില്‍ ചേരാതെബി.ജെ.പിക്കെതിരെ മുന്നണിയോടു സഹകരിക്കാം എന്ന് വാഗ്ദാനം ചെയ്തു. ഏക സി.പി.എം അംഗവും ഈ മുന്നണിയോടു സഹകരിക്കുമെന്നായി. എല്ലാവരുടേയും ലക്ഷ്യം വ്യക്തമായിരുന്നു.ബി.ജെ.പിയെ അകറ്റിനിര്‍ത്തി കോണ്‍ഗ്രസിന്റെപങ്കാളിത്തത്തോടെ ഒരു കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തില്‍ വരണം. 87 അംഗ ജമ്മു-കശ്മീര്‍ നിയമസഭയില്‍ 55 നിയമസഭാംഗങ്ങളുടെ പിന്തുണസമാഹരിച്ചുകൊണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍അല്‍ത്താഫ് ബുഖാരിയുടെ നേതൃത്വം ഗവര്‍ണര്‍സത്യപാല്‍ മാലിക്കിനെ സമീപിക്കുമെന്നായപ്പോഴാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം അപകടം മനസിലാക്കിയത്. നിയമസഭ പിരിച്ചുവിടാതെ നിലനിര്‍ത്തിയത് ബുദ്ധിമോശമായിപ്പോയെന്ന് അവര്‍ക്ക്
നസ്സിലായി. അഞ്ചര മാസമായി നീളുന്ന ഗവര്‍ണര്‍ഭരണത്തിന്റെ കാലാവധി നീട്ടിക്കൊണ്ട് സത്യപാല്‍ മാലിക് ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിച്ചു. ജമ്മു-കശ്മീരിലെ നിയമസഭബുധനാഴ്ച വൈകിട്ട് പിരിച്ചുവിട്ടു. അങ്ങനെ കോണ്‍ഗ്രസും മറ്റ് പ്രാദേശികപാര്‍ട്ടികളും ചേര്‍ന്ന്‌രൂപീകരിക്കാന്‍ ശ്രമിച്ച ഭരണകൂടത്തിന്റെ പിറവിഗര്‍ഭത്തിലേ അലസിപ്പോയി.നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന്‌വ്യക്തമായ ഉറപ്പുണ്ടായിരിക്കെ സഭയെ ഇല്ലാതാക്കിയതില്‍ പ്രതിഷേധിച്ച് പി.ഡി.പിയും മറ്റ് കക്ഷികളും സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌കേട്ടു. അതിനിടെ രസകരമായ ചില വെളിപ്പെടുത്തലുകള്‍ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് പു
റത്തുവന്നുകൊണ്ടിരിക്കുന്നു. അയല്‍രാജ്യമായ പാകിസ്ഥാന്റെ രഹസ്യമായ ഒത്താശയോടെയാണ് കോണ്‍ഗ്രസും പി.ഡി.പിയും കശ്മീരില്‍ മന്ത്രിസഭഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന്ബി.ജെ.പി ജനറല്‍സെക്രട്ടറി റാം മാധവ് ട്വീറ്റ് ചെയ്തു. നാഷണല്‍കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായഒമര്‍ അബ്ദുള്ളക്ക് അത് രസിച്ചില്ലെന്നു മാത്രമല്ല,തീരെ അപമാനമായിട്ടു തോന്നി. അദ്ദേഹം റാംമാധവിനെ തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ്. ജമ്മു-കശ്മീരില്‍ ഈയിടെ നടന്ന പ്രാദേശിക ഭരണസമിതി തെരഞ്ഞെടുപ്പ് പി.ഡി.പിയും എന്‍.സിയും ബഹിഷ്‌ക്കരിച്ചതാണ് റാം മാധവിന്റെ ആരോപണത്തിനു പിന്നിലെ യുക്തി. പാകിസ്ഥാന്റെ ചാരപ്പണിക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുമെന്ന് ബി.ജെ.പിക്കുപറയാം. അവര്‍ മുമ്പുംഅങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാല്‍റാം മാധവല്ല,സാക്ഷാല്‍ അമിത്ഷാ പറഞ്ഞാല്‍ പോലും അമിതമായി പോകുന്ന ഒരാരോപണമാണത്. ജനങ്ങള്‍വിശ്വസിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here