പൂഴിത്തല ബീച്ച് റോഡില്‍ മൂന്ന് വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു

0
4
കത്തി നശിച്ച വാഹനങ്ങള്‍

മാഹി: പൂഴിത്തല ബീച്ച് റോഡില്‍ ഇന്നലെ രാത്രി മൂന്ന് വാഹനങ്ങള്‍ക്ക് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു.

പൂഴിത്തല കടലോരത്താണ് വികലാംഗനായ പി.സി.ചന്ദ്രശേഖരന്റെ പിവൈ 03 എ 8641 മുച്ചക്ര വാഹനവും, പൂഴിയില്‍ വിവേകിന്റെ പിവൈ 03-0508 ബൈക്കും, പാറക്കലിലെ ജേക്കബിന്റെ ഓട്ടോറിക്ഷയും തീയിട്ടത്. രണ്ട് മാസം മുമ്പ് വികലാംഗനായ ചന്ദ്രശേഖരന് സര്‍ക്കാര്‍ നല്‍കിയതായിരുന്നു മുച്ചക്ര വാഹനം – അയല്‍ക്കാരായ മൂന്ന് പേരുടെ വാഹനങ്ങളാണ് കത്തി നശിച്ചത്. മുച്ചക്ര വാഹനവും, ബൈക്കും നിശ്ശേഷം കത്തി നശിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഭാഗികമായി കത്തി നശിച്ചു. തീരദേശ പോലീസ് ഔട്ട് പോസ്റ്റിന് വിളിപ്പാടകലെയാണ് സംഭവം.

നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജനശബ്ദം മാഹി വൈസ് പ്രസിഡണ്ട് കെ.വി. ജയകുമാര്‍ ആവശ്യപ്പെട്ടു.
മാഹി പോലീസ് കേസ്സെടുത്ത് അന്വേഷിച്ചുവരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here