ചെങ്കല്‍ ക്വാറിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

0
21

തിരൂര്‍: ആതവനാട് പാറ കൂരോത്ത് പള്ളിയാലില്‍ ചെങ്കല്‍ ക്വാറിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. കൂരോത്ത് പള്ളിയാലില്‍ പുത്തന്‍കോട്ട് ബീരാന്റ മകന്‍ അലവി (40)യാണ് മരണപ്പെട്ടത്. രാത്രി എട്ട് മണിയോടെ സുഹൃത്തുക്കളോടൊത്ത് സഞ്ചരിക്കവേ ഹുണ്ടായി ഇയോണ്‍ കാര്‍ ക്വാറിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് അറിയുന്നത്. ഈ സമയത്ത് വണ്ടിയില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നതായാണ് സൂചന. രാത്രി ഒരു മണിയോടെ ബോധമുണര്‍ന്ന ഒരാള്‍ സുഹൃത്തുക്കളെ വിളിച്ചറിയിച്ചതോടെയാണ് അപകടവിവരം പുറം ലോകമറിയുന്നത്. സുഹ്യത്തുക്കളെത്തിയപ്പോഴേക്കും അലവി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വളാഞ്ചേരി സി.ഐ. പ്രമോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിജനമായ ചെങ്കല്‍ ക്വാറി പ്രദേശത്ത് രാത്രികാലങ്ങളില്‍ മദ്യപസംഘങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here