കോട്ടയത്തിന് നഷ്ടമായത് നിസ്വാര്‍ത്ഥനായ കര്‍ഷകനേതാവിനെ

0
7

കോട്ടയം: അപ്പര്‍ കുട്ടനാട് മേഖലയിലെ കാര്‍ഷിക പ്രശ്നങ്ങളില്‍ വളരെ സജീവമായി ഇടപെട്ടിരുന്ന ഒരു കര്‍ഷകനേതാവിനെയാണ് സണ്ണികലൂരിന്റെ നിര്യാണത്തോടെ കോട്ടയത്തിന് നഷ്ടമായത്. ഒരു തികഞ്ഞ നെല്‍കര്‍ഷകനായിരുന്നു സണ്ണിച്ചായന്‍ എന്ന ചെല്ലപ്പേരിട്ടു സുഹൃത്തുക്കള്‍ വിളിച്ചിരുന്ന സണ്ണി കലൂര്‍. പാടത്ത് സ്വന്തമായി കൃഷിയിറക്കിയിരുന്ന തനി കര്‍ഷകനായിരുന്നു
കൃഷി നഷ്ടമാണെന്ന് പറഞ്ഞ് പലരും നെല്‍കൃഷിയില്‍ നി്ന്ന് പിന്മാറുന്ന കാലത്ത് നെല്‍കൃഷി നിലനിര്‍ത്തുന്നതിന് അഹോരാത്രം പാടുപെടുകയും സ്വന്തം പാടത്ത് വിളകൊയ്തെടുത്ത് വിമര്‍ശകരുടെ നാവടപ്പിക്കുകയും ചെയ്്ത കര്‍ഷകനേതാവായിരുന്നു.
പുലര്‍ച്ചെ തന്നെ സ്വന്തം പാടത്തെ ചെളിവരമ്പിലൂടെ നടന്ന്് നെല്‍കൃഷിയുടെ ഓരോ ദിവസത്തെയും ചലനങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുമായിരുന്നു.കൃഷിക്ക് കെടുതികളുണ്ടാകുമ്പോള്‍ അതു പൊതുമദ്ധ്യത്തില്‍ കൊണ്ടുവരുന്നതിന് മാദ്ധ്യമങ്ങളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുമായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകരെ അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളില്‍ എത്തിയ്ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അടിയുറച്ച കോണ്‍ഗ്രസ് നേതാവായിരുന്നപ്പോഴും കൃഷിക്കാരുടെ കാര്യത്തില്‍ ആരുമായി യോജിച്ചു നീങ്ങുന്നതിന് അദ്ദേഹംബദ്ധശ്രദ്ധനായിരുന്നു. നീണ്ടകാലം കോട്ടയം നഗരസഭയില്‍ അംഗമായിരുന്നു. 2010 നവംബര്‍ 8 മുതല്‍ രണ്ടുവര്ഷം നഗരസഭാ അദ്ധ്യക്ഷനായിരുന്നു. രാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും ആദരവ് പിടിച്ചുവാങ്ങിയ നേതാവായിരുന്നു.ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ മണ്ഡലം- ബ്ളോക്ക തല ഭാരവാഹിയും കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളികളില്‍ വലിയ താല്പര്യവുമില്ലായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിക്കാള്‍ ജൂനിയറായ പലരും അധികാരത്തിന്റെ ചവിട്ടുപടിയിയിലൂടെ അദ്ദേഹത്തെ മറികടന്നുപോയി. പക്ഷേ ജനമനസ്സുകളില്‍ സണ്ണിച്ചായന്‍ ഇനിയും ജീവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here