ടാങ്കര്‍ ലോറി മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

0
8
പയ്യന്നൂര്‍ വെള്ളൂര്‍ ദേശീയ പാതയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തകര്‍ന്ന ടാങ്കര്‍ ലോറി.

പയ്യന്നൂര്‍: വെള്ളൂര്‍ ദേശീയ പാതയില്‍ ബ്രദേള്‍സ് പാല്‍സൊസൈറ്റിക്ക് സമീപം ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ഗുരുതര പരുക്കേറ്റു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അപകടം. എറണാകുളത്ത് നിന്നും ചെറുവത്തൂരിലേക്ക് പെട്രോളുമായി പോവുകയായിരുന്നു ലോറി( കെ.എല്‍ 08 എ.യു 9854) . ഇടിയുടെ ആഘാതത്തില്‍ ഡ്രൈവറുടെ ക്യാമ്പിന്‍ പൂര്‍ണ്ണമായും തകര്‍ന്നു.
അപകടവിവരമറിഞ്ഞ് പയ്യന്നൂര്‍ എസ്.ഐ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘംവും. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിന്റെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്റെ നേതൃത്വത്തിളള സേനയും മണിക്കൂറോളം പ്രയത്‌നിച്ചാണ് ലോറി ഡ്രൈവറെയും ക്ലീനറെയും പുറത്തെടുത്തത്. ടാങ്കറില്‍ നിന്നും പെട്രോള്‍ പുറത്തേക്കൊഴുകാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി.
അപകടത്തില്‍ പരുക്കേറ്റ മട്ടന്നൂര്‍ സ്വദേശി വിജേഷ് (32), പുല്ലൂര്‍ സ്വദേശി ബാബു (42) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here