വസ്തു ഇടപാട്: തലയ്ക്കടിച്ച് 10 ലക്ഷം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
10

നെടുമങ്ങാട്: വസ്തു ഇടപാട് കേസില്‍ പത്തു ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. വാളിക്കോട് റിംസ് ആശുപത്രിക്കു സമീപം എസ്.ആര്‍.കെ. മന്‍സിലില്‍ എന്‍. ഷഹനാസ് (28) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ഉണ്ണിക്കുളം എസ്റ്റേറ്റ്മുക്ക് കുന്നുംപുറത്ത് വീട്ടില്‍ എം.റിയാസിനെ 2016 ജനുവരിമാസം വസ്തു ഇടപാട് പരിഹരിക്കാനെന്ന വ്യാജേന നെടുമങ്ങാട്ടേക്ക് വിളിച്ചു വരുത്തി. നെടുമങ്ങാടെത്തിയ റിയാസിനെ കൊല്ലങ്കാവിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തലയ്ക്കടിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഈ സംഘത്തിലെ ഏഴാം പ്രതിയാണ് ഷഹനാസ് എന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here