അപകടസമയത്തു വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്നു സാക്ഷിമൊഴി

0
3

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രശക്ത വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അരകടമരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അപകടസമയത്തു വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്നു സാക്ഷിമൊഴി. രക്ഷാ പ്രവര്‍ത്തകരും സമീപവാസികളുമായ അഞ്ചുപേരുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഡ്രൈവിങ് സീറ്റില്‍നിന്നാണ് ബാലഭാസ്‌കറെ പുറത്തെടുത്തത്. പിന്നാലെ വന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും സമാന മൊഴിയാണ് നല്‍കിയിരുന്നത്. അതേസമയം, ഡ്രൈവര്‍ അര്‍ജുനാണു വാഹനം ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിനുപിന്നാലെ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ 2 ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കി. മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി സെപ്റ്റംബര്‍ 23നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനത്തിനു ശേഷം 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അപകടദിവസം മരിച്ചിരുന്നു. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here