വൈപ്പിന്‍ബസുകള്‍ നഗരത്തിലൂടെ ഓടാന്‍ അനുവദിക്കാത്തതിന്റെ കാരണമെന്ത്?

0
97

എറണാകുളത്തെ വൈപ്പിന്‍ ദ്വീപിനെ നഗരവുമായിബന്ധിപ്പിക്കാന്‍ കായല്‍ദ്വീപുകളെ കോര്‍ത്തിണക്കി പാലം നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. മഹാനായ സഹോദരന്‍ അയ്യപ്പന്‍ തിരുക്കൊച്ചിയില്‍ മരാമത്ത്മന്ത്രിയായിരുന്നപ്പോള്‍ വൈപ്പിന്‍-എറണാകുളം പാലംയാഥാര്‍ത്ഥ്യമാക്കാന്‍ ചില ചുവടുവയ്പുകള്‍ നടത്തി. എന്നാല്‍ അദ്ദേഹം അധികാരത്തില്‍ നിന്നു പോയപ്പോള്‍ ആ നീക്കങ്ങള്‍ അവസാനിക്കുകയും അതിനായിനീക്കിവെച്ച ഫണ്ട തോട്ടപ്പള്ളി സ്പില്‍വേയും പാലവുംപണിയാന്‍ വകമാറ്റുകയും ചെയ്തു.

പിന്നീട് കേരളത്തില്‍ വന്ന ജനകീയ ഗവണ്‍മെന്റുകള്‍ വൈപ്പിന്‍-എറണാകുളം പാലം നിര്‍മ്മിക്കുന്നതിന് കാര്യമായൊന്നുംശ്രമിച്ചില്ല. ദ്വീപിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജനങ്ങള്‍കടത്തുബോട്ടുകളില്‍ സാഹസികമായി സഞ്ചരിച്ചാണ്‌വന്‍കരയുമായി നിത്യം ബന്ധപ്പെട്ടുകൊണ്ടിരുന്നത്.വര്‍ഷകാലത്ത് ആ ബോട്ട്‌യാത്ര ദുരിതപൂര്‍ണ്ണവും ഭയജനകവും ആയിരുന്നു. ജീവന്‍ തൃണവല്‍ഗണിച്ചും ജനങ്ങള്‍ എറണാകുളത്തെത്താന്‍ ഏത് കാലാവസ്ഥയിലുംബോട്ട്‌യാത്ര ഒഴിവാക്കാനാവാതെ തുടര്‍ന്നു.വൈപ്പിന്‍ ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നമായ പാലത്തിനുവേണ്ടി പല മുറവിളികളും ഉണ്ടായിരുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ എറണാകുളത്ത് നിയമിക്കപ്പെട്ട കളക്ടര്‍ തോമസ് മാത്യുസാഹസികമായി ഏറ്റെടുത്തതാണ് വൈപ്പിന്‍ പാലത്തിന്റെനിര്‍മ്മാണത്തിനുള്ള ഗോശ്രീ പദ്ധതി. കായല്‍പ്രദേശം നികത്തി വിറ്റുകിട്ടുന്ന പണംകൊണ്ട് പാലങ്ങള്‍നിര്‍മ്മിക്കുന്നതിനുള്ള ചെലവ് വഹിക്കാം എന്നായിരുന്നു തോമസ് മാത്യുവിന്റെ ഭാവന. പലരും അതൊരു ഭ്രാന്തന്‍സ്വപ്‌നം എന്ന് വിശേഷിപ്പിച്ചെങ്കിലും കളക്ടര്‍ തോമസ് മാത്യു ഗോശ്രീ പദ്ധതി പൂര്‍ത്തിയാക്കി.

വൈപ്പിന്‍പാലം യാഥാര്‍ത്ഥ്യമായിട്ട് 14 വര്‍ഷങ്ങള്‍ പിന്നിടുന്നു.എറണാകുളം നഗരവും വൈപ്പിന്‍ ദ്വീപുമായി 4 കിലോമീറ്റര്‍ അകലമേയുള്ളൂ. വൈപ്പിന്‍ ദ്വീപില്‍ നിന്ന് പൊതുഗതാഗത വാഹനങ്ങള്‍ പാലങ്ങള്‍ വഴി എറണാകുളത്തെത്തി. പക്ഷേ, ബോട്ടില്‍ യാത്ര ചെയ്തിരുന്ന കാലത്ത്ജനങ്ങള്‍ അനുഭവിച്ചുപോന്ന ദുരിതങ്ങള്‍ ബസ്സ് വന്നിട്ടും മാറിയിട്ടില്ലെന്നതാണ് ദുഃഖകരമായ യാഥാര്‍ത്ഥ്യം.അതിനുകാരണം വൈപ്പിന്‍ ബസ്സുകളുടെ നഗരപ്രവേശനം ഇനിയും നടന്നിട്ടില്ല. 14 വര്‍ഷം മുമ്പ് യാത്രക്കാര്‍ബോട്ടില്‍ വന്നിറങ്ങിയ ശേഷം ബസ്സുകളില്‍ കയറിഉദ്ദിഷ്ട സ്ഥലങ്ങളിലേക്ക് പോകുന്നതുപോലെ തന്നെയാണ് ഇപ്പോഴും വൈപ്പിനിലെ ജനങ്ങളുടെ അനുഭവം.പാ ലം യാഥാര്‍ത്ഥ്യമായിട്ടും അതില്ലാതിരുന്ന കാലത്തെ സ്ഥിതിയില്‍ യാതൊരു മാറ്റവും യാത്രക്കാര്‍ക്ക്അനുഭവപ്പെടുന്നില്ലെന്ന് ചുരുക്കം. നഗരത്തില്‍ ഓടുന്നബസ്സുകള്‍ വൈപ്പിനില്‍ നിന്നെത്തുന്ന ബസ്സുകളുടെസര്‍വ്വീസ് നീട്ടിക്കൊടുക്കാന്‍ അനുവദിക്കുന്നില്ല. വൈപ്പിന്‍ ബസ്സുകള്‍ ഇപ്പോള്‍ ഹൈക്കോടതി ജംഗ്ഷനില്‍ഓട്ടം അവസാനിപ്പിക്കേണ്ടിവരുന്നു. നഗരത്തിലൂടെആ ബസ്സുകളെ ഓടാന്‍ അനുവദിക്കാത്തത് എന്തെന്ന്‌നാട്ടുകാര്‍ക്കറിയില്ല.

ബസ്സ് മാറിക്കയറി യാത്ര ചെയ്യുന്നതിലൂടെ ഉണ്ടാകുന്നപണനഷ്ടവും സമയനഷ്ടവുംചെറുതല്ല. അതിലുപരി നഗരം ദ്വീപുകളിലേക്ക് പാലങ്ങളിലൂടെ വികസിച്ച കാര്യം ഒന്നര ദശാബ്ദമായിട്ടും റോഡ്ഗതാഗത വകുപ്പ് അംഗീകരിക്കാത്തതാണ്. വൈപ്പിനില്‍നിന്ന് യാത്രക്കാര്‍ക്ക് തൃപ്പൂണിത്തുറയിലേക്കും ആലുവായിലേക്കും നെട്ടൂരിലേക്കും ചോറ്റാനിക്കരയിലേക്കുംകാക്കനാട്ടേക്കും ഒക്കെ പോകേïിവരുന്നുണ്ട്. സിവില്‍സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കാക്കനാട്ടേക്ക് സമീപജില്ലയായ കോട്ടയത്തെ വൈക്കത്തുനിന്നു വരെ ബസ്സുകള്‍സര്‍വ്വീസ് നടത്തുന്നുണ്ട്. പക്ഷേ, നഗരത്തില്‍ നിന്നും4കിലോമീറ്റര്‍ അകലെയുള്ള വൈപ്പിന്‍ ദ്വീപില്‍നിന്ന്ജില്ലാ കളക്ട്രേറ്റില്‍ ഒരു ബസ്സില്‍ എത്താന്‍ യാത്രക്കാര്‍ക്ക് കഴിയില്ല.വൈപ്പിന്‍ ബസ്സ് നഗരത്തില്‍ വന്നാല്‍ ഗതാഗതക്കുരുക്ക് കൂടുമെന്ന തൊടുന്യായം പറഞ്ഞ് ആര്‍.ടി.എമീറ്റിംഗുകളില്‍ ജനങ്ങളുടെ ആവശ്യം നിരന്തരം നിരാകരിക്കുന്നു. നഗരത്തിലെ ബസ്സുടമകളുടെ പിടിവാശിക്ക്‌വശംവദരായി അധികൃതര്‍വഴങ്ങിക്കൊടുക്കുകയാണ്.വൈപ്പിന്‍ ബസ്സ് നഗരത്തില്‍പ്രവേശിക്കാതിരുന്നിട്ട്‌കൊച്ചിയില്‍ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല.

ഗതാഗതക്കുരുക്കിന്റെ കാരണങ്ങള്‍ മറ്റു പലതുമാണ്.അക്കാര്യംപറഞ്ഞ് മൂന്ന് ലക്ഷം ജനങ്ങളുടെ ആവശ്യത്തിന് ഇടങ്കോലിടുന്നത് നീതിയല്ല. ബസ്സുകള്‍ക്ക് റൂട്ട് പെര്‍മിറ്റ്അനുവദിക്കുന്ന കമ്മിറ്റിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെപ്രതിനിധികള്‍ ഉണ്ട്. ബസ്സുടമകളുടെ തടസ്സവാദത്തെഎതിര്‍ക്കേണ്ടത് ജനങ്ങളുമായി നിരന്തരം ബന്ധംപുലര്‍ത്തുന്ന രാഷ്ട്രീയപ്രതിനിധികളാണ്. പക്ഷേ, എന്തുകൊണ്ടോ ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിന് അവര്‍ കീഴ്‌പ്പെടുന്നു. മാറിമാറിവന്ന ഭരണാധികാരികള്‍ വൈപ്പിനില്‍നിന്നുള്ള ബസ്സുകളുടെ നഗരയാത്രയ്ക്ക് അനുകൂലമായി നിലപാടെടുക്കാമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനംനല്‍കിയിട്ടുണ്ട്. എന്നാല്‍ അവ പാലിക്കപ്പെടാതെപോകുന്നു. ഈ വിഷയത്തിന്റെ നാനാവശങ്ങളെപ്പറ്റി’കേരളപ്രണാമം’ കഴിഞ്ഞ ദിവസം ജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഒരു റിപ്പോര്‍ട്ട്പ്രസിദ്ധീകരിച്ചിരുന്നു. അധികൃതരുടെ ശ്രദ്ധയില്‍ ജനങ്ങളുടെ ഒരു അടിയന്തിരാവശ്യം കൊണ്ടുവരുക എന്നഉദ്ദേശ്യത്തോടെയാണ് ഞങ്ങള്‍ അവ പ്രസിദ്ധീകരിച്ചത്.ജീവിതത്തിന്റെ നാനാതുറയില്‍പെട്ട പതിനായിരക്കണക്കിന് ആളുകള്‍ നിത്യവും വൈപ്പിന്‍ ദ്വീപില്‍ നിന്ന്എറണാകുളം നഗരത്തില്‍ വന്നുപോകുന്നുണ്ട്. അവരെസംബന്ധിച്ചിടത്തോളം ഏറ്റുവം പ്രധാനപ്പെട്ട ഒരാവശ്യമാണ് അവരുടെ നാട്ടില്‍ നിന്നുള്ള ബസ്സുകള്‍ നഗരത്തിലൂടെ നാനാവഴിക്കും ഓടണം എന്നത്. അധികൃതര്‍ ഈവിഷയം അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കും എന്ന് പ്രത്യാശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here