വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച; പതിനാറു ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു

0
7

തലശ്ശേരി: ചേറ്റംകുന്നിലെ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. മുറിയിലെ അലമാരയില്‍ നിന്നും അറുപത് പവന്‍ ആഭരണങ്ങളും അമ്പത്തിഅയ്യായിരത്തോളം രൂപയും ആണ് കവര്‍ന്നത്. വിദേശത്ത് ബിസിസ്സുകാരനായ ചേറ്റം കുന്നിലെ ഹസീന മന്‍സിലില്‍ ടി.ഗഫൂറിന്റെ പൂട്ടിയിട്ട വീടിന്റെ ഗ്രില്‍സ് തകര്‍ത്തായിരുന്നു മോഷണം. ശനിയാഴ്ച വൈകുന്നേരം ഗഫൂറും കുടുംബവും ഗഫൂറിന്റെ കണ്ണൂരിലെ വീട്ടില്‍ പോയതായിരുന്നു. ഇന്നലെ അയല്‍ വീട്ടുകാരാണ് വീട് തുറന്ന് കിടക്കുന്നതായി ഗഫൂറിനെ അറിയിച്ചത്. വീടിന്റെ ജനല്‍ വാതിലും ഗ്രില്‍സും തകര്‍ത്തിട്ടുണ്ട്. പതിനാറ് ലക്ഷത്തോളം രൂപയുടെ ആഭരണമാണ് മോഷ്ടിച്ചത്.

സംഭവമറിഞ്ഞ് തലശ്ശേരി സി.ഐ.എം.പി.ആസാദ്, എസ്.ഐ.അനില്‍ തുടങ്ങിയവരുടെ നേതൃത്വല്‍ പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരുടെയും ഡോഗ് സ്‌ക്വോഡിന്റെയും സേവനം തേടി. കവര്‍ച്ചകള്‍ വ്യാപകമാവുന്നതിനാല്‍ വീട് പൂട്ടിയിട്ട് പോകുന്നവര്‍ വിവരം മുന്‍കൂട്ടി പോലീസിനെ അറിയിക്കണമെന്ന് നിര്‍ദ്ധേശമുണ്ടായിരുന്നു. ഇത്തരം വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കുമ്പോള്‍ വീടുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാക്കും.
കവര്‍ച്ചാ കേസുകളില്‍ പ്രതികളായി കോടതികളില്‍ നിന്നും ജാമ്യം ലഭിച്ച മുന്‍കുറ്റവാളികളെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. സി.ഐ.എം.പി. ആസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here