തുറവൂരില്‍ ബി.ജെ.പി – സി.പി.എം സംഘര്‍ഷം: രണ്ടു പേര്‍ക്ക് പരിക്ക്

0
2

തുറവൂര്‍: തുറവൂരില്‍ ബിജെപി- സിപിഎം സംഘര്‍ഷം. സിപിഎം ലോക്കല്‍ക്കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്.
തുറവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് കുമാര്‍ (45), ബിജെപി പ്രവര്‍ത്തകന്‍ വളമംഗലം വടക്ക് ആലത്തുരുത്ത് വീട്ടില്‍ ഗിരിഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നോടെയാണ് സംഘര്‍ഷത്തിനു തുടക്കം. ഓട്ടോ ഡ്രൈവറായ ഗിരീഷ് തുറവുര്‍ തിരുമല ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോതിരിക്കുന്‌പോള്‍ അതുവഴി വരുകയായിരുന്ന സിപിഎം തുറവൂര്‍ ലോക്കല്‍ക്കമ്മിറ്റി സെക്രട്ടറി സുരേഷ് കുമാറിന്റെ കാറില്‍ ഉരസി. ഇതേതുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഏറ്റുമുട്ടുകയും ചെയ്തു.
പരിക്കേറ്റ ഇരുവരേയും തുറവുര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ വച്ച് ഗിരീഷിനെ വീണ്ടും മര്‍ദിച്ചു.
ഈ സമയം ബിജെപി പ്രവര്‍ത്തകര്‍ പ്രകടനമായി തുറവൂര്‍ ആശുപത്രിയില്‍ എത്തുകയും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയും ചെയ്തു. ആശുപത്രിയില്‍ മണിക്കുറുകളോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ദേശിയപാതയുടെ കിഴക്കുഭാഗത്ത് ബിജെപി പ്രവര്‍ത്തകരും ആശുപത്രിയുടെ ഉള്ളില്‍ സിപിഎം പ്രവര്‍ത്തകരും പരസ്പരം പോര്‍വിളികളുമായി നിലയുറപ്പിച്ചു. പോലീസ് ഏറെ പണിപ്പെട്ടാണ് ഇരുകൂട്ടരേയും പിരിച്ചുവിട്ടത്. ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ എര്‍ണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സിപിഎം പ്രവര്‍ത്തകരെ പോലീസ് അകന്പടിയിലാണ് ഏരിയാക്കമ്മിറ്റി ഓഫീസിലേയ്ക്ക് മാറ്റിയത്. ചേര്‍ത്തല ഡിവൈഎസ്പി എ. ജി. ലാലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here