നിര്‍ധന യുവാവ് കാരുണ്യം തേടുന്നു

0
19

അന്തിക്കാട്: കരള്‍ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുവാന്‍ നിര്‍ധന യുവാവ് സഹായം തേടുന്നു.
ചാഴൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന കടവില്‍ ഷാലി (38) യാണ് കരള്‍മാറ്റ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.

അടിയന്തിരമായി കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഷാലിയുടെ ഓട്ടോ പ്രളയത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നശിച്ച് കിടക്കുകയാണ്.
ഭാര്യയും ഏഴും മൂന്നും വയസുള്ള മക്കളും, വൃദ്ധയായ മാതാവിനൊപ്പം വാടക വീട്ടിലാണിവരുടെ താമസം.
മന്ത്രി വി. എസ്. സുനില്‍ കുമാര്‍, സി. എന്‍. ജയദേവന്‍ എംപി, ഗീത ഗോപി എം. എല്‍. എ, എ. യു. രഘുരാമപണിക്കര്‍ എന്നിവര്‍ രക്ഷാധികാരികളായിട്ടുള്ളതാണ് ചികിത്സാ സമിതി.

ഷാലിയുടെ കുടുംബത്തെ സഹായിക്കാന്‍ കാനറ ബാങ്കിന്റെ പെരിങ്ങോട്ടുകര ശാഖയില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഷാലി ചികിത്സാ സഹായ നിധി. A/C No: 5507101002974, IFSC:CNRB0005507. ഫോണ്‍. 944676 3894.

LEAVE A REPLY

Please enter your comment!
Please enter your name here