മൂന്നംഗ കള്ളനോട്ടടിസംഘം പിടിയിലായി; ട്രയല്‍ അടി തുടങ്ങിയപ്പോഴേ പിടിവീണു

0
2
കള്ളനോട്ടടിക്കുന്ന യന്ത്രം പോലീസ് പരിശോധിക്കുന്നു

കോഴിക്കോട്: ബാലുശേരി കള്ളനോട്ടടിച്ച മൂന്നംഗസംഘത്തെ പിടികൂടിയത് പോലീസിന്റെ സമയോചിതമായ ഇടപെടല്‍. ബാലുശേരി ടൗണിനടുത്തുള്ള വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടിയുണ്ടെന്ന് രഹസ്യവിവരം കിട്ടിയ ഉടന്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബാലുശേരി പോസ്‌റ്റോഫീസ് മണഞ്ചേരി രാജേഷ് കുമാര്‍ (മുത്തു-45), എറണാകുളം വെറ്റില തെങ്ങുമ്മല്‍ അച്ചാന്‍ എന്ന വില്‍ബര്‍ട്ട് (43) എന്നിവരാണ് പിടിയിലായത്.
രാജേഷ് കുമാറിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. മാന്‍വേട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് രാജേഷ് ജയിലില്‍ എത്തുമ്പോള്‍ കോഴിക്കോട് സബ്ജയില്‍ വില്‍ബര്‍ട്ടും വൈശാഖും തടവുകാരായിരുന്നു.കുറ്റ്യാടിയില്‍ നടന്ന സ്‌ഫോടനക്കേസില്‍ അകത്തായ വൈശാഖും പാലക്കാട് നിന്ന് കള്ളനോട്ട് കേസില്‍ ശിക്ഷിക്കപ്പെട്ട് എത്തിയ വില്‍ബര്‍ട്ടും ജയിലില്‍ നിന്നാരംഭിച്ച സൗഹൃദം മുതലാക്കി മൂവരും ചേര്‍ന്ന് കള്ളനോട്ടടി കമ്പനി രൂപീകരിച്ചു. കള്ളനോട്ടടിച്ച് മുന്‍പരിചയമുള്ള വില്‍ബര്‍ട്ടായിരുന്നു നേതാവ്. വില്‍ബര്‍ട്ടാണ് കള്ളനോട്ടടിക്കുള്ള സാമഗ്രികള്‍ എത്തിച്ചുനല്‍കിയത്.അമ്മയും രാജേഷും മാത്രമാണ് ബാലുശേരിയിലെ വീട്ടില്‍ താമസം. വീടിന്റെ മുകള്‍നിലയില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കുറച്ചു പേപ്പറില്‍ മാത്രമാണ് ട്രയലായി അടിച്ചുതുടങ്ങിയത്. പിന്നീട് വിപുലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here