ഒഴുകുന്നത് കോടികളുടെ മയക്കുമരുന്ന്; വയനാട് കഞ്ചാവ് കടത്തുസംഘത്തിന്റെ താവളം

0
17

സ്വന്തം ലേഖകന്‍

കല്‍പ്പറ്റ: വയനാട് കഞ്ചാവ് മാഫിയയുടെ പിടിയിലമരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയ ജില്ലയായി വയനാട് മാറികഴിഞ്ഞു. കര്‍ണ്ണാടക, തമിഴ്‌നാട് തുടങ്ങിയ രണ്ട് അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട് ലഹരി മാഫിയ പ്രധാന താവളമാക്കുകയാണ് മൂന്നു മാസത്തിനിടയില്‍ ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളില്‍ നിന്നായി 80 കിലോയിലധികം കഞ്ചാവ് പിടികൂടി കഴിഞ്ഞു ഇതിലും എത്രയോ ഇരട്ടിയാണ് പിടിയിലാവാതെ കടത്തികൊണ്ടു പോകുന്നത്.ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നും കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി പിടികൂടിയ മലപ്പുറം മഞ്ചേരി സ്വദേശി സല്‍മാനുല്‍ ഫാരിസ് (22) നെ ചോദ്യം ചെയ്തതിലൂടെ അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയ സംസ്ഥാനത്ത് വന്‍തോതില്‍ വില്‍പ്പന നടത്തി വരുന്നതായാണ് വിവരം ലഭിച്ചത് തമിഴ്‌നാട് അതിര്‍ത്തിച്ച പ്രദേശമായ വടുവന്‍ചാല്‍ ഭാഗത്ത് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്നര കിലോ കഞ്ചാവ് പിടികൂടിയത് രണ്ടാഴ്ച്ച മുമ്പും ഒന്നര കിലോ കഞ്ചാവുമായി ഒരു യുവാവ് പരിസര പ്രദേശത്ത് പിടിയിലായിരുന്നു.

കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഒറ്റുകൊടുത്തതിനാലാണ് കഴിഞ്ഞ ദിവസത്തെ സംഘം വലയിലായതെന്നാണ് സൂചന.കോടികളുടെ കഞ്ചാവാണ് വയനാട് വഴി ഒഴുകുന്നത് അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയുടെ വനാതിര്‍ത്തികളില്‍ വിളയുന്ന കഞ്ചാവ് ഏറെയും കേരളത്തിലേക്കാണ് എത്തുന്നത് ഓരോ തവണ പിടികൂടുമ്പോഴും എക്‌സൈസും പോലീസും കേസെടുക്കുന്നു എന്നല്ലാതെ കഞ്ചാവിന്റെ ഉറവിടം കണ്ടെത്താറില്ല അതുകൊണ്ട് തന്നെ പൂര്‍വാധികം ശക്തിയോടെ കഞ്ചാവ് മാഫിയ പിടിമുറുക്കുകയാണ്. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം കഞ്ചാവ് മാഫിയകളുടെ ഏജന്‍സികള്‍ സജീവമാണ്. ചെറുകിട ഏജന്റുമാര്‍ മാത്രമാണ് പോലീസിന്റെയും എക്‌സസൈന്റിയും പിടിയിലാവുന്നത്. യഥാര്‍ത്ഥ സംഘങ്ങള്‍ ഒരിക്കലും രംഗത്തു വരാറില്ല.

തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കഞ്ചാവുമായി യുവാവ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യുവാക്കളെ ഉപയോഗിച്ചാണ് വന്‍തോതില്‍ കഞ്ചാവ് മാഫിയ കഞ്ചാവ് കടത്തുന്നത്. അന്തര്‍ സംസ്ഥാന ബസ്സുകള്‍ ടൂറിസ്റ്റ ബസ്സുകള്‍ ബൈക്ക് കാറ് എന്നിവയിലാണ് ചെറുകിട സംഘങ്ങള്‍ കഞ്ചാവ് കടത്തുന്നത്. കഞ്ചാവ് കൂടാതെ കഞ്ചാവിനെക്കാള്‍ മാരകമായ ഗുളികകള്‍, കഞ്ചാവ് ലേഹ്യം തുടങ്ങിയവയും മയക്കുമരുന്നു മാഫിയ യഥേഷ്ടം വയനാട് വഴി കടത്തുന്നുണ്ട്. സംസ്ഥാനത്തേക്കും പുറത്തേക്കുമായി കടത്തുന്ന കഞ്ചാവുകളില്‍ നല്ലൊരു വിഭാഗവും കടന്നു പോകുമ്പോള്‍ ചെറിയൊരു ശതമാനം മാത്രമാണ് പിടിയിലാവുന്നത്. ആന്റി നാര്‍ക്കോട്ടിക് വിഭാഗവും എക്‌സസൈസ് സംഘങ്ങളും വലവിരിക്കുമ്പോള്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ കഞ്ചാവുമായി ഏജന്റുമാര്‍ ഊടുവഴികളിലൂടെ രക്ഷപ്പെടുകയാണ് പതിവ്. കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ ശക്തമായി വയനാട് താവളമാക്കുമ്പോഴും വേണ്ട രീതിയില്‍ ഇതിന് തടയിടാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here