വിലത്തകര്‍ച്ചയും വിളവു കുറവും ജാതിക്കര്‍ഷകര്‍ക്കു തിരിച്ചടി

0
19

കട്ടപ്പന: വിലത്തകര്‍ച്ചയും വിളവ് ലഭിക്കാത്തതും ജാതി കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നു. 2000 രൂപക്ക് മുകളില്‍ വില ലഭിച്ചിരുന്ന ജാതിക്ക് ഇപ്പോള്‍ ലഭിക്കുന്നത് 1600 രൂപയില്‍ താഴെ മാത്രം. സര്‍ക്കാരും ജാതികര്‍ഷകര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ നല്കുന്നില്ലെന്ന പരാതിയും ഉയരുന്നു.

കര്‍ഷകരുടെ ഒരു കാലത്തെ പ്രധാന കൃഷി വിളയായിരുന്ന ജാതിയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് തന്നെ തലവേദനയാവുന്നുത്.350 രൂപ വരെ ലഭിച്ചിരുന്നു ജാതിക്കായുടെ വില 260 ആയി കുറഞ്ഞു. 2000 രൂപക്ക് മുകളില്‍ കായ്ഫലം ലഭിച്ചിരുന്നത്.ഇപ്പോള്‍ ജാതി പത്രിക്ക് വില 1200 നും 1600 നും ഇടയിലാണ്. ഇതിനു പിന്നാലെയാണ് കായ് ഫലം കുറഞ്ഞതും. മഴക്കാലത്താണ് ജാതികള്‍ കൂടുതലായും കായ്ഫലം നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ മഴക്കാലത്ത് കായ് ഫലം കുത്തനെ കുറവായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.

നഷ്ടം കൂടുന്നതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണന്നു കര്‍ഷകര്‍ വിശദീകരിക്കുന്നു. ഏലം, കുരുമുളക് ,കാപ്പി, എന്നിവയ്ക്ക് പുറമെ മികച്ച വരുമാനം ലഭിച്ചിരുന്ന ജാതി കൃഷികൂടി തിരിച്ചടി നേരിട്ടാല്‍ നൂറുകണക്കിനു കര്‍ഷകരുടെ ജീവിതം വഴിമുട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here