ട്രസ്റ്റില്‍ നിക്ഷേപിച്ച് ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കേച്ചേരി സ്വദേശി പിടിയിലായി

0
14

കുന്നംകുളം: ട്രസ്റ്റ് സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ച് ലാഭ വിഹിതം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികള്‍ തട്ടിപ്പ് നടത്തിയ കേച്ചേരി സ്വദേശി പിടിയിലായി. കേച്ചേരി ചിറനല്ലൂര്‍ കറുപ്പന്‍ വീട്ടില്‍ അബ്ദുള്‍ ജമാല്‍ (50) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ്‌ചെയതത്. 48 ലക്ഷം രൂപ നഷ്ടപെട്ട ചിറമനങ്ങാട് സ്വദേശിയുടെതുള്‍പ്പെടെ കുന്നംകുളം, എരുമപെട്ടി, തൃത്താല, പൊന്നാനി സ്‌റ്റേഷനുകളിലായി 14 കേസുകളുണ്ട്. സമാനമായ മറ്റു നാല് കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ചിറനല്ലൂര്‍ ആസ്ഥാനമായ ഹവ്വാ കോളേജിന്റെ മറവിലാണ് തട്ടിപ്പ്. സ്ഥാപനത്തിന്റെ ബോര്‍ഡ് മാത്രം സ്ഥാപിച്ച് ഉടന്‍ പ്രവര്‍ത്തം ആരംഭിക്കുമെന്ന് ട്രസ്റ്റിന് മറ്റു പല സ്ഥാപനങ്ങളും പ്രവര്‍ത്തനാനുമതിയുണ്ടെന്നും കാട്ടിയാണ് തട്ടിപ്പു നടത്തിയെതെന്ന് പരാതിക്കാര്‍ പറയുന്നു. എസ്‌ഐ യു.കെ. ഷാജഹാന്‍. എഎസ്‌ഐ വിനു, അഡീഷണല്‍ എസ്‌ഐ സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here