ശിവഗിരി തീര്‍ത്ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
11

ശ്രീകാര്യം: ശിവഗിരി തീര്‍ത്ഥാടാനത്തോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍. ഇത്തവണ തീരത്ഥാടനത്തിന് 30 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ചെമ്പഴന്തി ഗുരുകുലത്തില്‍ എത്തിച്ചെരുമെന്ന കണക്കുകൂട്ടലിലാണ് ഒരുക്കങ്ങള്‍ . ഇന്നലെ ഗുരുകുലത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ചെമ്പഴന്തിയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
നഗരസഭ മേയര്‍ വി.കെ. പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. സുദര്‍ശനന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.എസ്. ഷീല, എ.സി. അനില്‍കുമാര്‍, എസ്.എന്‍. കോളേജ് പ്രിന്‍സിപ്പല്‍ എസ്.ആര്‍. ജിത, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗനന്ദ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 25 മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ നഗരസഭ ഹെല്‍ത്ത് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി.

യോഗ തീരുമാനമനുസരിച്ച് ചെമ്പഴന്തിയിലും പരിസര പ്രദേശങ്ങളിലും ആവശ്യത്തിന് ശുചീകരണ തൊഴിലാളികളെ വിന്യസിക്കും, എസ്.എന്‍.കോളേജ് പരിസരത്ത് താല്‍ക്കാലിക മൊബൈല്‍ ടോയിലറ്റ് , മൊബൈല്‍ എയ്‌റോബിന്‍ എന്നിവ സ്ഥാപിക്കും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമാക്കും. കുടിവെള്ളലഭ്യതയ്ക്ക് ടാങ്കുകള്‍ സ്ഥാപിച്ച് നഗരസഭയും , വാട്ടര്‍ അതോറിറ്റിയും ടാങ്കറുകളില്‍ വെള്ളം എത്തിക്കും. പൊതുമരാമത്ത്, നഗരസഭ റോഡുകളുടെ അറ്റകുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും. സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി സുഗമമായ ഗതാഗതത്തിന് ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തും. തീരത്ഥാടാന വാഹനങ്ങള്‍ക്ക് എസ്.എന്‍. കോളേജ്, ചെമ്പഴന്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , സ്വാശ്രയ കോളേജ്, മണയ്ക്കല്‍ ഗവ. ഇല്‍.പി.എസ്, എന്നിവിടങ്ങളിള്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കും. തീര്‍ത്ഥാടന ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീം മുഴുവന്‍ സമയവും ഗുരുകുലത്തില്‍ പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here