മത്സ്യതൊഴിലാളികളില്‍ നിന്നും ബാങ്ക് മാനേജര്‍ ചമഞ്ഞ് 38 ലക്ഷം രൂപ തട്ടിയകേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

0
37

കോവളം: ബാങ്ക് മാനേജര്‍ ചമഞ്ഞ് 38 ലക്ഷം രൂപ തട്ടിയ ആള്‍ അറസ്റ്റില്‍. വിഴിഞ്ഞം അടിമലത്തുറ സ്വദേശിനിയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് മാനേജര്‍ ചമഞ്ഞ് 38 ലക്ഷം രൂപ തട്ടിയ അനില്‍കുമാറിനെയാണ് അറസ്റ്റ് ചെയ്തത് .കെട്ടാരക്കര കടയക്കല്‍ പന്തളം മുക്ക്, മണലിയില്‍ അനില്‍ കുമാറും ഇയാളുടെ ഭാര്യ സുള്‍ ഫത്ത്, കിടാരക്കുഴി സ്വദേശി ബിന്ദു സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. പ്രധാന പ്രതി അനില്‍കുമാറിനെ (58) നെ വിഴിഞ്ഞം പോലിസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞം, കോട്ടപ്പുറം, പൂന്തുറ, അടിമലത്തുറ എന്നീ പ്രദേശത്തുള്ള മത്സ്യ തൊഴിലാളികളെയാണ് തട്ടിപ്പിന് ഇരയാക്കിയത്.മത്സ്യതൊഴിലാളികള്‍ക്ക് സബ്‌സിഡി ഇനത്തില്‍ ലോണ്‍ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ വിവിധ ജനശ്രീ യൂണിറ്റിലെ അംഗങ്ങളെ പറ്റിച്ചത്. വിവിധ ജനശ്രീ യൂണിറ്റ് അംഗങ്ങളില്‍ നിന്നു 38 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു എന്ന് വിഴിഞ്ഞം പോലിസ് പറഞ്ഞു.

ഒരോ ജനശ്രീ യൂണിറ്റിലെ മത്സ്യതൊഴിലാളികള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വായ്പ നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഒരോ യൂണിറ്റില്‍ നിന്നും പിരിച്ചെടുക്കുന്ന തുക ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കാതെയാണ് ഇവരുടെ തട്ടിപ്പ്.

വിഴിഞ്ഞം എസ്.എച്ച് .ഓ ബൈജു എല്‍.എസ്. നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ. ദീപു, എ.എസ്.ഐ.എഡ്വിന്‍, സി.പി.ഓ ന്മാരായ ജോസ്, നിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രധാന പ്രതിയെ പിടികൂടിയത്. ഒളിവില്‍ പോയ മറ്റ് പ്രതികളെ കൂടാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന് പോലിസ് സംശയിക്കുന്നു. പ്രതിയെ റിമന്‍ഡ് ചെയ്തു. ഇവര്‍ മറ്റ് ജനശ്രീ യൂണിറ്റുകളിലും സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടത്തുണ്ടെന്ന് വിഴിഞ്ഞം പോലിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here