ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് റിഹേഴ്‌സല്‍ നടത്തിയ ശേഷമെന്നു സൂചന

0
5

കൊച്ചി: നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിനു നേരെ വെചിവെയ്പു നടത്തിയ രണ്ടംഗ സംഘം സംഭവത്തിനു തലേന്നു രാത്രിയും സലൂണിന്റെ പരിസരത്ത് എത്തിയിരുന്നതായി സൂചന. സമീപത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച പൊലീസ് ഇതു സംബന്ധിച്ച കൃത്യമായ നിഗമനത്തില്‍ എത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നടത്തിയ വെടിവയ്പു നാടകത്തിന്റെ റിഹേഴ്‌സല്‍ പ്രതികള്‍ തലേന്നു രാത്രി നടത്തിയതിനുള്ള സൂചനകളാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്നത്.
കടവന്ത്രയില്‍ ലീനയുടെ സലൂണിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍വില്‍പന കേന്ദ്രത്തിനു മുന്നില്‍ സ്ഥാപിച്ച രണ്ടു ക്യാമറകളില്‍ ഒന്നിനു സംഭവിച്ചിട്ടുള്ള ദിശാമാറ്റവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഈ ക്യാമറയില്‍ പതിഞ്ഞ വിരലടയാളങ്ങളും ശേഖരിച്ചു. സംഭവത്തിനു ദിവസങ്ങള്‍ക്കു മുന്‍പു കൊച്ചിയിലെത്തിയ വന്‍തുകയുടെ കുഴല്‍പ്പണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു വെടിവയ്പു നാടകത്തിനു വഴിയൊരുക്കിയതെന്നാണു പൊലീസിന്റെ നിഗമനം.
മുന്‍കൂര്‍ ജാമ്യത്തിനു നടി ലീന മരിയാ പോള്‍ നിയമോപദേശം തേടിയതായി സൂചനയുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നു ഭീഷണിയുള്ളതായി ലീന നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ മുംബൈ അധോലോകത്തിനു ബന്ധമുണ്ടോയെന്ന് അറിയാന്‍ ലീനയുടെ മൊഴികള്‍ പ്രധാനമാണ്. അധോലോകത്തിന്റെ പുകമറയുണ്ടാക്കി പണം തട്ടാന്‍ പ്രാദേശിക ഗുണ്ടകള്‍ നടത്തുന്ന ശ്രമമാകാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here