എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് പത്തുവര്‍ഷം കഠിന തടവും 50,000രൂപ പിഴയും

0
9

കൊല്ലം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 10വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു 12.09.2015 രാത്രി 1.15-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലം വെസ്റ്റ് വില്ലേജില്‍ വലിയകട ചേരിയില്‍ ജോനകപ്പുറം മുസ്ലീംകോളനി 28-ല്‍ താമസിക്കുന്ന ഡേവിഡാണ്(46) പ്രതി. പ്രതിയുടെ വീട് പുനര്‍നിര്‍മ്മാണം നടക്കുന്ന സമയത്ത് താല്ക്കാലിക വാസത്തിനായി പ്രതിയും കുടുംബവും ഗാര്‍ഹിക ബന്ധമുള്ള കേസിലെ ഇരയുടെ മാതാപിതാക്കളുടെ വീട്ടില്‍ താമസിച്ചുവരവെ ഉറങ്ങിക്കിടന്ന കുട്ടിയെ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിന് വിധേയമാക്കിയതിന് പോക്സോ നിയമം സെക്ഷന്‍ 5, 6, 7, 8 എന്നീ വകുപ്പുകള്‍ പ്രകാരം കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഇ. ബൈജുവാണ് ശിക്ഷ വിധിച്ചത്. പള്ളിത്തോട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിക്ക് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുള്ളത്. പിഴതുകയില്‍ നിന്ന് 40,000രൂപ ഇരയ്ക്ക് നല്‍കുന്നതിന് നിര്‍ദ്ദേശിച്ചും ഉത്തരവായി. 14 സാക്ഷികളേയും 12 റിക്കാര്‍ഡുകളും കോടതി തെളിവില്‍സ്വീകരിച്ച് ഹാജരാക്കി പ്രതി കുറ്റം ചെയ്തിട്ടുള്ളതായി സംശയാതീതമായി തെളിയിച്ചിട്ടുള്ളതാണ്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. സുഹോത്രന്‍, പ്രോസിക്യൂട്ടര്‍മാരായ കെ.പി. ജബ്ബാര്‍, പി.ബി. സുനില്‍ എന്നിവര്‍ കോടതിയില്‍ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here