ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരത്തിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍

0
11
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, ദേവികുളം എസ് രാജേന്ദ്രന്‍ എന്നിവര്‍
സുന്ദരത്തിന്റെ മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചപ്പോള്‍

മറയൂര്‍. ശനിയാഴ്ച അന്തരിച്ച ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരത്തിന്റെ (54)സംസ്‌കാരം ദെണ്ഡുകൊമ്പ് പൊതു ശ്മശാനത്തില്‍ നടത്തി. മരണ വാര്‍ത്ത അറിഞ്ഞതുമുതല്‍ ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനു അന്തിമോപചാരം അര്‍പ്പിക്കാന്‍ കോവില്‍ക്കടവിലേക്കു ഒഴുകിയെത്തിയത്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മറയൂര്‍ ഏരിയ കമ്മറ്റി അംഗവുമായ എ.സുന്ദരത്തെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ആശുപത്രിയിലേക്കു കൊണ്ടുപോകവെയായിരുന്നു അന്ത്യം. പിതാവ് ആണ്ടി പഞ്ചായത്ത് അംഗമായി ഉണ്ടായിരുന്ന കാലഘട്ടം മുതല്‍ സിപിഎം അനുഭാവിയായിരുന്ന സുന്ദരം 1995-2000 കാലഘട്ടത്തില്‍ കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്. ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റ്, ഏരിയ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സുന്ദരത്തിന്റെ നിര്യാണത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും അനുശോചിച്ചു. ഭര്‍ത്താവ് മരണപെട്ടത് മറയൂര്‍ മൂന്നാര്‍ റോഡില്‍ അഞ്ചാം മൈലില്‍ വാഹനം ഗാതഗത കുരുക്കില്‍പെട്ട് ചികിത്സക്കെത്തിക്കാന്‍ വൈകിയതാണെന്നു് ഭാര്യ ഉഷയുടെ വിലാപം നാട്ടുകാരില്‍ കൂടുതല്‍ വേദനയുളവാക്കി. ഭാര്യയും മകനൊടൊപ്പം ആശുപത്രിയിലേക്കു പോകവെ മറയൂര്‍ -മൂന്നാര്‍ റോഡില്‍ അഞ്ചാം മൈലില്‍ അരമണിക്കൂറോളം വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here