കൊളത്തൂര്‍ പാടത്ത് തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി

0
81
കൊളത്തൂര്‍ പാടത്ത് തീപടര്‍ന്നപ്പോള്‍.

കൊടകര: ദേശീയപാത കൊളത്തൂരില്‍ ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന കൊളത്തൂര്‍ ചാല്‍ പാടശേഖരത്തില്‍ പാഴ്‌ചെടികള്‍ക്കും പുല്ലിനും തീപിടിച്ചത് പരിഭ്രാന്തി പരത്തി.
പതിനഞ്ച് ഏക്കറോളം വരുന്ന കൊളത്തൂര്‍ ചാല്‍ വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുകയാണ്. തരിശുകിടക്കുന്ന പാടത്ത് ഉണങ്ങികിടക്കുന്ന പുല്ലിനും പാഴ്‌ചെടികള്‍ക്കും തീ പിടിച്ചതോടെ പ്രദേശത്തെങ്ങും പുകപടര്‍ന്നു. ദേശീയപാതയുടെ സമീപത്ത് നിന്ന് തീ പടര്‍ന്ന് പാടത്തിന്റെ മറുവശത്തേക്ക് എത്തി. വര്‍ഷങ്ങളായി ഉണങ്ങികിടക്കുന്ന പാഴ്‌ചെടികളും പുല്ലുമാണ് തീ പടരാനിടയാക്കിയത്.
സമീപത്ത് വീടുകളുണ്ടായിരുന്നെങ്കിലും അവിടേക്ക് എത്തും മുമ്പ് നാട്ടുകാരും പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. പാടത്ത് വെള്ളം കെട്ടിനിന്നതും വലിയതോതില്‍ തീ പടരുന്നതിനെ തടഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here