നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു; കുടുംബ ബജറ്റിന്റെ താളം തെറ്റുന്നു

0
232

കല്‍പ്പറ്റ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുടുംബ ബജറ്റിന്റെ താളം തെറ്റുന്നു. വെളിച്ചെണ്ണക്ക് റെക്കോര്‍ഡ് വിലയായി തേങ്ങ തൊട്ടാല്‍ പൊള്ളും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ അവസ്ഥയും ഇതു തന്നെയാണ്. വെളിച്ചെണ്ണക്ക് കിലോ 230 രൂപയായി ഉയര്‍ന്നു. തേങ്ങ കിലോ 45 മുതല്‍ 50 വരെയെത്തി. തക്കാളി ഉള്ളി, തുടങ്ങി പച്ചക്കറിക്കും വില കുതിച്ചുയരുകയാണ്. അരിയുടെ വിലയും കുത്തനെ കൂടി അരിക്ക് 40 ന് മുകളിലാണ് വില നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതോടെ സാധാരണക്കാരുടെ ജീവിതം കഷ്ടപാടിലേക്ക് നീങ്ങുകയാണ്.കൂലി പണിയെടുത്ത് കുടുംബം പോറ്റാനാവാതെ സാധാരണക്കാര്‍ നെട്ടോട്ടമോടുകയാണ്. പയര്‍ പരിപ്പ് പഞ്ചസാര ഓയില്‍ ഉഴുന്ന് മുളക് മല്ലി തുടങ്ങി എല്ലാ വിധ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുത്തനെ ഉയരുകയാണ്.ജനങ്ങള്‍ക്ക് ന്യായവിലക്ക് സാധനങ്ങള്‍ കിട്ടാനായി തുടങ്ങിയ മാവേലി സ്റ്റോറുകളുടെ സ്ഥിതിയും ഇങ്ങിനെ തന്നെയാണ് വില നിലവാരത്തില്‍ സര്‍ക്കാര്‍ വില്‍പ്പന ഏജന്‍സികളും ഒട്ടും പുറകിലല്ല. സാധാരണക്കാര്‍ കുടുംബ ബജറ്റിന്റെ താളം തെറ്റിയതോടെ നെട്ടോട്ടത്തിലാണ്. ജി.എസ് ടി നിലവില്‍ വന്നതോടെയാണ് കുടുംബ ബജറ്റിന്റെ എല്ലാ താളങ്ങളും തെറ്റുന്ന രീതിയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കടക്കം വില കുത്തനെ ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here