യുവതിയുടെ അയ്യപ്പ ദര്‍ശന വാദം: സുരക്ഷാ വീഴ്ച ഉന്നയിച്ച് കൊട്ടാരം കോടതിയിലേക്ക്

0
5
മഞ്ജു ശബരിമലയില്‍ എത്തിയപ്പോള്‍ എടുത്തെന്നു പറയപ്പെടുന്ന ചിത്രം

ശബരിമല: കഴിഞ്ഞ ദിവസം വേഷപ്രച്ഛന്നയായി യുവതി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തിയെന്ന വാര്‍ത്തയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യത. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ എസ്.പി.മഞ്ജുവാണ് ദര്‍ശനം നടത്തിയെന്ന അവകാശവാദം നിരത്തിയത്. ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു.
എന്നാല്‍ സംഭവം പൊലീസോ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. രണ്ട് വാദങ്ങളാണ് പന്തളം കൊട്ടാരം ഇക്കാര്യത്തില്‍ മുന്നോട്ടു വയ്ക്കുന്നത്. ഒന്ന് വേഷപ്രച്ഛന്നയായി യുവതി പ്രവേശിച്ചത് പൊലീസിന്റെ അറിവോടെയാണ്, എങ്കില്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് അനുമതി നല്‍കിയത്. രണ്ട് പൊലീസിന്റെ അറിവോടെയല്ല പ്രവേശിച്ചതെങ്കില്‍ സുരക്ഷാ വീഴ്ചയാണ്, ഇക്കാര്യങ്ങള്‍ പന്തളം കൊട്ടാരം കോടതിയെ ബോധിപ്പിക്കും.
ഇത്തരത്തില്‍ വേഷപ്രച്ഛന്നരായി മാവോയിസ്റ്റുകള്‍ക്കും തീവ്രവാദികള്‍ക്കും സന്നിധാനത്ത് കടന്നുകൂടാമെന്നും ഇത് ശബരിമലയുടെ സുരക്ഷയ്ക്ക് വന്‍ വീഴ്ചയാണ് വരുത്തുന്നതെന്ന ആശങ്കയും പന്തളം കൊട്ടാരം കോടതിയില്‍ ധരിപ്പിക്കും. യുവതീ പ്രവേശനം സാദ്ധ്യമാക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കൊട്ടാരം ഒരുങ്ങുന്നത്.
ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനാലാണ് ആക്ടിവിസ്റ്റുകളെ ഇരുളിന്റെ മറവിലും വേഷം കെട്ടിച്ചും എത്തിക്കുന്നത്. ഇതിന് പിന്നിലെ സര്‍ക്കാര്‍ അജണ്ട വ്യക്തമാണ്. വിശ്വസികള്‍ക്ക് മര്‍ദ്ദനവും അവിശ്വാസികള്‍ക്ക് പരവതാനിയും വിരിക്കുന്ന സമീപനമാണ് സര്‍ക്കാരന്റേത്.

 

LEAVE A REPLY

Please enter your comment!
Please enter your name here