ശബരിമല സ്ത്രീപ്രവേശനം: ഹര്‍ജികള്‍ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

0
3

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടക്കമുള്ള എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാലു യുവതികള്‍ നല്‍കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിനിടെ മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികള്‍ക്ക് നാല് മഫ്തിയിലുള്ള പൊലീസുകാര്‍ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികള്‍ മല കയറിയത് സുരക്ഷ മുന്‍നിര്‍ത്തി ആണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമ റിപ്പോര്‍ട്ടും കോടതിയുടെ മുന്നിലുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സ്ത്രീപ്രവേശനം സാധ്യമാകണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കൂടി എങ്കിലും സമയം വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here