കേരളം സുന്ദരമായ ഒരു നാടാണെന്നു തോന്നുന്നത് കുറച്ചുകാലം ഇവിടംവിട്ട് പുറത്തു ജീവിക്കുമ്പോഴാണ്. പ്രകൃതി സൗന്ദര്യം കൊണ്ടും സമശീതോഷ്ണ കാലാവസ്ഥകൊണ്ടും ധന്യമായ കോരളത്തിന്റെ മഹിമ പലരും പ്രകീര്‍ത്തിക്കുമ്പോള്‍ ഇവിടെ വസിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് സന്തോഷമൊന്നുംതോന്നാറില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള ഇതര പ്രദേശങ്ങളിലൂടെ യാത്ര ചെയ്തും അവിടങ്ങളിലെ ജീവിത സാഹചര്യങ്ങള്‍ പരിചയിച്ചും തിരിച്ചെത്തുന്നവര്‍ക്ക് കേരളം സ്വര്‍ഗ്ഗതുല്യമായി അനുഭവപ്പെടും ശ്രീനഗറിലിരുന്ന് വളരെക്കാലം മുമ്പൊരു ജവാന്‍ ഗൃഹാതുരതയോടെകേരളത്തെക്കുറിച്ച് പാടുന്ന രംഗം ഒരു മലയാളസിനിമയില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ‘ശ്രീനഗരത്തിലെചിത്രവനത്തിലെ ശിശിര മനോഹര ചന്ദ്രികേ, നിന്റെ കനകവിമാനത്തില്‍ ഞാനൊരു വര്‍ണഭൃംഗമായി പറന്നോട്ടെ എന്നാരംഭിക്കുന്ന ആ ഗാനത്തില്‍ സസ്യശ്യാമള കോമളമാകും സഹ്യന്റെ താഴ് വരയില്‍ നീ ചെന്നിറങ്ങുമ്പോള്‍- നീലപ്പൂങ്കാവുകള്‍, നിന്നേ പുണരുമ്പോള്‍ ആകെ തുടുക്കുമെന്‍ മലയാളത്തിന്റെ അഴകൊന്നു കണ്ടോട്ടെ എന്നും ”ചങ്ങമ്പുഴയുടെകവിതകള്‍ പാടും ശൃംഗാരപ്പുഴക്കടവില്‍ നീരാട്ടിനിറങ്ങുമ്പോള്‍ നൂറുനൂറോളങ്ങള്‍ നിന്നെ പൊതിയുേമ്പാള്‍ കോരിത്തരിക്കുമെന്‍ മലയാളത്തിന്റെ കുളിരില്‍ഞാനലിഞ്ഞോട്ടെ” എന്നും അവസാനിക്കുന്നവയലാര്‍ രാമവര്‍മ്മയുടെ വരികളില്‍ കേരളത്തിന്റെബാഹ്യസൗന്ദര്യം മുഴുവന്‍ വാക്കുകളില്‍ പകര്‍ന്നു വെച്ചിട്ടുണ്ട്. ശ്രീനഗറിലെകോടമഞ്ഞില്‍ ജീവിച്ചു മടുക്കുമ്പോള്‍ മാത്രമേ ഒരു മലയാളി യുവാവിന്തന്റെ നഷ്ടസൗന്ദര്യം ആസ്വാദ്യകരമായി അനുഭവപ്പെടുകയുള്ളു. അന്യദേശത്തുനിന്ന് കേരളത്തിലേക്ക് സഞ്ചാരികളെ സദാ ആകര്‍ഷിക്കുന്ന പ്രകൃതിയുടെ ഈ മഹിമാവിശേഷം നാനാതരത്തില്‍ ഒരു വ്യവസായ സാധ്യതയായി വളര്‍ന്നത് വയലാറിന്റെ ആ ഗാനം പിറവിയെടുത്ത് ദശകങ്ങള്‍ കഴിഞ്ഞിട്ടാണ്.

കേരളം സഞ്ചാരികളുടെ അനുഭൂതികളെ തൊട്ടുണര്‍ത്തുന്നസ്വര്‍ഗ്ഗമാണെന്ന് അനേകം പേര്‍രേഖപ്പെടുത്തിക്കഴിഞ്ഞു. വെറും കാഴ്ചക്കാര്‍ക്ക്പുറമേ സോദ്ദേശ സഞ്ചാരികളാണ് കേരളാ ടൂറിസത്തെ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.അതായത് ആരോഗ്യ മേഖലയിലും തീര്‍ത്ഥാടനമേഖലയിലും മുമ്പുള്ളതിനേക്കാള്‍ സഞ്ചാരികള്‍കൂടിക്കൊണ്ടിരിക്കുന്നു.ആയുര്‍വ്വേദ ചികിത്സതേടിവരുന്നവര്‍ ധാരാളമാണ്. ഒപ്പംതന്നെചിലവുകുറഞ്ഞ അലോപ്പതി ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും വിദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ കേരളത്തിലെത്തുന്നു. ഉത്തരവാദിത്വടൂറിസം വന്‍തോതില്‍ വികസിക്കാവുന്ന തരത്തില്‍ഗ്രാമീണ വിനോദസഞ്ചാരമേഖല പുഷ്ടിപ്പെടുന്നുണ്ട്.കുമരകം മാതൃകയില്‍ ഉത്തരവാദിത്വ ടൂറിസംവികസിക്കാവുന്ന അനേകം തീരദേശ ഗ്രാമങ്ങള്‍കേരളത്തിലുണ്ട്. കായല്‍ത്തുരുത്തുകളും തീരദേശങ്ങളും സഞ്ചാരികള്‍ക്ക് എപ്പോഴും പ്രിയങ്കരമാണ്.ബേക്കല്‍ മുതല്‍ കോവളം വരെ കടല്‍ത്തീരം കേന്ദ്രീകരിച്ച് പരമ്പരാഗത ടൂറിസം മെച്ചപ്പെടുന്നതിന് ഒരു പരിധിയുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കായല്‍തുരുത്തുകള്‍ കൂടുതലായി സജ്ജീകരിക്കുന്നത് വന്‍തോതില്‍ ഗുണം ചെയ്യും എന്ന് കുമരകത്തിന്റെ ഏക അനുഭവം 20 വര്‍ഷമായി ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണവിനോദ സഞ്ചാര വികസനം വികസിക്കാത്തതിന്റെഅടിസ്ഥാനകാരണം സഞ്ചാരയോഗ്യമായപാതകളുടെ കുറവും പാര്‍പ്പിട സൗകര്യങ്ങളുടെ അഭാവവുമാണ്. ഹോം സ്‌റ്റേ പോലുള്ള താല്‍ക്കാലിക പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കി സ്വകാര്യ സംരംഭകര്‍ രംഗത്തു വരാന്‍സന്നദ്ധരാണെങ്കിലും വിനോദത്തിനു സാദ്ധ്യതയുള്ള തുരുത്തുകളില്‍ എത്തിപ്പെടാന്‍ പറ്റിയ മാര്‍ഗങ്ങളില്ലാത്തതിന്റെകുറവ് ചെറുതല്ല.

ഉദാഹരണത്തിന് കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത് എന്ന ഗ്രാമത്തിന്റെ കഥ തന്നെ എടുക്കുക. അഷ്ടമുടിക്കായലിനാലും കല്ലടയാറിനാലും ചുറ്റപ്പെട്ട സുന്ദരമായ ഒരു ഗ്രാമമാണ് ഈ തുരുത്ത്. യാതൊരു അചിസ്ഥാന സൗകര്യമില്ലാതിരുന്നിട്ടും ദിവസം ഇരുന്നൂറോളം വിദേശികളും അത്രത്തോളം തന്നെ സ്വദേശികളും ഈ ഗ്രാമത്തിലെ ജീവിത സവിശേഷതകള്‍ കാണാനും കേണല്‍ മണ്‍റോയുടെ ചരിത്രശേഷിപ്പുകള്‍ തിരയാനും മണ്‍റോ തുരുത്തില്‍ എത്തുന്നു. കൃത്യമായിവന്നുപോകാനുള്ള കരമാര്‍ഗ്ഗംപരിമിതമാണ് അവിടെ. മണ്‍റോ തുരുത്തിലൂടെറെയില്‍പ്പാതയ്ക്ക് സമാന്തരമായി 11.5 കിലോമീറ്റര്‍റോഡ് നിര്‍മ്മിച്ചാല്‍ കൊല്ലത്തുനിന്ന് കരുനാഗപ്പള്ളിയിലെത്താന്‍ ദേശീയപാതയില്‍ കുരുങ്ങാതെ ഒരുബൈപ്പാസായി ഉപകരിക്കും. പെരുമണ്‍-കണ്ണങ്കാട്‌റോഡ് എന്ന് നാട്ടുകാര്‍ പേരിട്ട ഈ പാതയ്ക്കായികഴിഞ്ഞ അരനൂറ്റാണ്ടോളം ജനങ്ങള്‍ മുറവിളി കൂട്ടിവരുന്നു. പെരുമണ്‍ ദുരന്തം നടന്ന പാലത്തിന്‌സമാന്തരമായി ഒരു പാലം നിര്‍മ്മിക്കുകയും കണ്ണങ്കാട്ട് മറ്റൊരു പാലം നിര്‍മ്മിക്കുകയും ചെയ്താല്‍നിലവിലുള്ള റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍ദ്ദിഷ്ട പാത എളുപ്പത്തില്‍ രൂപപ്പെടുത്താന്‍ കഴിയും.ദേശീയപാത വഴിയുള്ള നിലവിലെ ദൈര്‍ഘ്യം 16കിലോമീറ്റര്‍ ഇതുവഴി ലാഭിക്കാം. ആറിനും കായലിനും കുറുകെ പാലങ്ങള്‍ വന്നാല്‍ നിഷ്പ്രയാസംപെരുമണ്‍-കണ്ണങ്കാട് റോഡ് യാഥാര്‍ത്ഥ്യമാകും.മണ്‍റോ തുരുത്തിലെ വിനോദസഞ്ചാര സാദ്ധ്യതകള്‍പതിന്മടങ്ങായി വര്‍ദ്ധിക്കും. ഈ സാദ്ധ്യതകള്‍കണ്ടറിഞ്ഞ് ജനങ്ങള്‍ പലതരത്തിലുള്ള നിവേദനങ്ങള്‍ ഭരണാധികാരികളുടെ മുന്നിലെത്തിച്ചിട്ടുണ്ട്.ഹൈവേയിലെ തിരക്ക് കുറയുകയും ചവറ, ശക്തികുളങ്ങര ഭാഗങ്ങളിലെ വ്യാപാരതാല്പര്യങ്ങളെബാധിക്കുകയും ചെയ്യുമെന്ന ചിലരുടെ സ്ഥാപിതതാല്പര്യം മൂലം പെരുമണ്‍-കണ്ണങ്കാട് പാത തടസ്സെപ്പട്ട് കിടക്കുകയാണ്. നാടിന്റെ വിശാല താല്പര്യംമുന്നില്‍ക്കണ്ട് എല്ലാ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും ഈ പാതയ്ക്കുവേണ്ടി ഒരുമിച്ച് നില്‍ക്കുമെങ്കില്‍ ടൂറിസത്തിനും ഇതരവികസനത്തിനുംഒരുപോലെ സഹായകമാവും.

LEAVE A REPLY

Please enter your comment!
Please enter your name here