പാടശേഖരങ്ങളില്‍ മഞ്ഞളിപ്പുരോഗവും എലിവെട്ടു ശല്യവും വ്യാപകം

0
9
മഞ്ഞളിപ്പ് രോഗം ബാധിച്ച പാടശേഖരം.

നെന്മാറ: പടശേഖരങ്ങളില്‍ മഞ്ഞളിപ്പുരോഗവും എലി വെട്ടു ശല്യവും വ്യാപകം. നെന്മാറ, അയിലൂര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് ഇതു വ്യാപകമാവുന്നത്. കതിരു വന്നതിലും കതിരു വരാന്‍ പാകമായ പാടശേഖരങ്ങളിലുമാണ് മഞ്ഞളിപ്പുരോഗം കണ്ടു വരുന്നത്. ഉമ, ജ്യോതി വിത്തിനങ്ങളിലാണ് രോഗം വ്യാപകമായി കാണുന്നത്. കതിരു നിരന്ന പാടശേഖരങ്ങളില്‍ എലി ശല്യം കൂടിയതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്. കതിര്‍ വന്ന നെല്‍ച്ചെടികള്‍ വെട്ടിമാറ്റി മാളങ്ങളിലും മറ്റുമായി ശേഖരിക്കുന്നു. കഴിഞ്ഞ വിളവെടുപ്പിനു മുന്പായി എലിയെ പിടിക്കുന്ന ചെറു സംഘങ്ങള്‍ പാടശേഖരങ്ങളിലെത്തിയിരുന്നു. കരാറടിസ്ഥാനത്തില്‍ എലികളെ പിടിക്കുന്ന സംഘങ്ങള്‍ എത്തിയിലെന്നും ആയതിനാല്‍ എലി ശല്യം കൂടിയിരിക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here