പെട്രോള്‍ പമ്പില്‍ നിന്നും 50 ലക്ഷവുമായി മുങ്ങിയ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു

0
7

പാലാ : രേഖകളില്‍ കൃത്രിമം കാട്ടി പെട്രോള്‍ പമ്പില്‍ നിന്നും അമ്പതുലക്ഷം രൂപാ തട്ടിയെ ടുത്ത സംഭവത്തില്‍ മാനേജര്‍ പോലീസ് പിടിയില്‍. പാലാ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇല്ലത്ത് ഫ്യുവല്‍സ് മാനേജര്‍ പാലാ പുലിയന്നൂര്‍ കാരിക്കോട് ഇല്ലം ബിജുകുമാര്‍ വര്‍മ്മ (50) ആണ് പിടിയിലായത്.

ഒരു വര്‍ഷം മുമ്പാണ് സംഭവം. പമ്പിന്റെ കളക്ഷന്‍ തുക ബാങ്കില്‍ അടച്ചതായും കൈമാറിയതായും കൃത്രിമരേ ഖകളുണ്ടാക്കി പലപ്പോഴായി 50 ലക്ഷത്തോളം രൂപ തട്ടിയെടു ത്തതായാണ് കേസ്. സംഭവം മാനേജ്മെന്റ് അറിഞ്ഞതോടെ ഇയ്യാള്‍ മാപ്പ് പറഞ്ഞ് പണം തിരികെ നല്‍കാമെന്ന് അറിയി ച്ചിരുന്നു. ഇത് സംബന്ധിച്ച് പരസ്പര ധാരണയിലെത്തി യിരുന്നെങ്കിലും കുറച്ചുനാളായി ബിജുകുമാര്‍ പണം നല്‍കാതെ മുങ്ങിനടക്കുകയായിരുന്നു. ഇതിനിടെ കോടതി വഴി മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ച തോടെയാണ് മാനേജ്മെന്റ് പാലാ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ സൈബര്‍ തിരിച്ചി ലില്‍ നെടുംകുന്നം ഭാഗത്തു നിന്നും തന്ത്രപൂര്‍വ്വമാണ് ഇയ്യാ ളെ പിടികൂടിയത്.

പാലാ ഡിവൈഎസ്പി ഷാജിമോന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം പാലാ സി ഐ രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള എഎസ്ഐ അനില്‍ കുമാര്‍, സിനോയി തോമസ്, സുനില്‍ കുമാര്‍, ഷെറിന്‍, രാജേഷ്, കറുകച്ചാല്‍ സിപിഒ രഞ്ജിത്ത് എന്നി വരുടെ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. ബിജുകുമാര്‍ ജോലിക്ക് കയറി മാസങ്ങ ള്‍ക്കകം ഒന്നര ലക്ഷത്തോളം രൂപാ തട്ടിയെടുത്തത് പെട്രോള്‍ പമ്പ് ഉടമകള്‍ കണ്ടെത്തി പിടികൂടി യിരുന്നു. അന്ന് പണം തിരികെ നല്‍കി മാപ്പപേക്ഷിച്ചാണ് ജോലിയില്‍ തിരികെ കയറി യത്. ആഡംബര ജീവിതത്തി നും ലഹരി ഉപയോഗത്തി നുമാണ് പണം തട്ടിയതെന്ന് പ്രതി പോലീസിനോട് പറ ഞ്ഞു. കോടതിയില്‍ ഹാജരാ ക്കിയ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here