അന്ന് ജനപ്രതിനിധി ഇപ്പോള്‍ ലോട്ടറി കച്ചവടം തങ്കപ്പന്‍ എന്നും തിരക്കിലാണ്

0
21

പൂഞ്ഞാര്‍: വോട്ടുതേടിയും വിശേഷങ്ങള്‍ തിരക്കിയും, സര്‍ക്കാറിന്റെയും മറ്റും വിവിധ ആനുകൂല്യങ്ങളെ പ്പറ്റി വിശദീകരിച്ചും കടന്നുപോയ പാതകളിലൂടെ എം.ആര്‍ തങ്കപ്പന്‍ എന്ന നാട്ടുകാരുടെ സ്വന്തം എം.ആര്‍.റ്റി എന്ന ഭാഗ്യകുറിയുമായി നാടുചുറ്റുന്നു.
പൂഞ്ഞാര്‍ ഗ്രാപഞ്ചായത്തിലെ പാലസ്, പുളിക്കപ്പാലം എന്നീ വാര്‍ഡുകളെ പ്രതിനിധീകരിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ജനപ്രതിനിധിയായിരുന്ന എം ആര്‍ തങ്കപ്പനാണ് ഉപജീവനത്തിനായി ലോട്ടറി വില്‍ പ്പന നടത്തുന്നത്.
1988 മുതല്‍ 1995 വരെ സംവരണ വാര്‍ഡായ പാല സ് വാര്‍ഡില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ 1995 മുതല്‍ 2000 വരെ സംവരണ വാര്‍ഡായ പുളിക്കണ്ടത്തെയാണ് പ്രതിനിധീകരിച്ചത്. 2005 മുതല്‍ 2010 നരെ വീണ്ടും പാലസ് വാര്‍ഡിനെ പ്രതിനിധീകരിച്ചു. എന്നാല്‍ തനിക്ക് വേണ്ട ത്ര സ്വാധീനമില്ലാത്ത മണി യംകുന്നിന് പ്രതിനിധീകരിച്ച 2015ല്‍ പരാജയപ്പെട്ടു. 500 വോട്ടില്‍ കുറയാതെ ഭൂരിപ ക്ഷം ലഭിച്ച് വിജയിച്ചിരുന്ന തങ്കപ്പന്‍ ഇത്തവണ 10 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
താന്‍ ഒരു യാഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനാണെന്നും ജയപരാജയം നോക്കിയല്ല വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശം എന്തു തന്നെയായാലും എതിരഭിപ്രായം പറയാതെ സന്തോഷത്തോടെ തന്നെ അത് സന്തോഷത്തോടെ തന്നെ അത് സ്വീകരിക്കുകയുമാണ് ചെയ്യാറുള്ളതെന്ന് തങ്കപ്പന്‍ പറയുന്നു.
ജനങ്ങളെ സേവിക്കാന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കമെന്നില്ലന്നാണ് തങ്കപ്പന്റെ പക്ഷം. ജനപ്രതിനിധിയായിരുന്നു കാലത്തെപോലെ തന്നെ ക്ഷേമാന്വേഷണങ്ങളുമായി ഇപ്പോള്‍ ഈ കമ്മ്യൂണിസ്റ്റുകാരന്‍ നാടുചുറ്റുന്നു. കൈകളില്‍ ഭാഗ്യക്കുറിയും ഉണ്ടന്നും മാത്രം, ഒരു മുഴു നീള രാഷ്ട്രീയ പ്രവര്‍ത്തകന് സ്വന്തം ജീവിതവും തള്ളിനീക്കണമല്ലോ.്‌

LEAVE A REPLY

Please enter your comment!
Please enter your name here