കുട്ടനാടിനും മലയോരമേഖലയ്ക്കും ഒട്ടേറെ പദ്ധതികള്‍; സിയാല്‍ മാതൃകയില്‍ ടയര്‍ കമ്പനികള്‍; മലബാര്‍ ബ്രാന്‍ഡില്‍ വയനാട്ടിലെ കാപ്പി വിപണിയിലിറക്കും

0
25

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ തീരദേശത്തിനും മത്സ്യത്തൊഴിലാളികള്‍ക്കുമായി പ്രത്യേക പദ്ധതികള്‍.

താലൂക്ക് ആശുപത്രി നവീകരണത്തിന് തുക പദ്ധതിയില്‍ വിലയിരുത്തി. തീരദേശ താലൂക്ക് ആശുപത്രികളുടെ വികസനത്തിനായി 90 കോടി വകയിരുത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിക്കും. കുട്ടനാടിനും മലയോര മേഖലയ്ക്കും ഗുണകരമാകുന്ന ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപനത്തിലുണ്ട്.

വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. മലബാര്‍ എന്ന പേരില്‍ വയനാട്ടിലെ കാപ്പി വിപണിയില്‍ എത്തിക്കും. റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി. റബ്ബറിന്റെ പദ്ധതികള്‍ക്കായി സിയാല്‍ മാതൃകയില്‍ ടയര്‍ കമ്പനികള്‍ തുടങ്ങും. കണ്ണൂര്‍ വിമാനത്താവളത്തോട് ചേര്‍ന്ന് വ്യവസായ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടിയും പ്രഖ്യാപിച്ചു.

നെല്‍കൃഷി പ്രോത്സാഹിപ്പിക്കും. റൈസ് പാര്‍ക്കുകള്‍ക്ക 20 കോടി രൂപ പ്രഖ്യാപിച്ചു. കുരുമുളക് കൃഷിക്ക് 10 കോടി. പ്രളയം ബാധിച്ച വയനാടിനായി പ്രത്യേക പദ്ധതികള്‍ കേരം ഗ്രാമം പദ്ധതിയും പ്രഖ്യാപിച്ചു. കുട്ടനാട് പാക്കേജിന് 1000 കോടിയാണ് വിലയിരുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here