സുരക്ഷാപ്രശ്‌നം; അമിത്ഷായുടെ പാലക്കാട്ടെ വേദി മാറ്റി

0
14

പാലക്കാട്: സ്‌റ്റേഡിയം കോര്‍ണറില്‍ ഇന്ന് വൈകീട്ട് 4 ന് നടത്താനിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പൊതു പരിപാടി സുരക്ഷാപ്രശ്‌നങ്ങളാല്‍ കോട്ട മൈതാനിയിലേക്കു മാറ്റി.
വോട്ടര്‍പട്ടിക പേജിന്റെ പാര്‍ട്ടി ചുമതലയുളള പാലക്കാട്, ആലത്തൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ പേജ് പ്രമുഖര്‍, പൊന്നാനി,മലപ്പുറം, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ
പരിവാര്‍ സംഘടനകളുടെ ബൂത്തുതല ശക്തികേന്ദ്ര കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം സ്‌റ്റേഡിയം കോര്‍ണറില്‍ നടത്താനാണു പാര്‍ട്ടി തീരുമാനിച്ചത്. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
എന്നാല്‍ സെഡ്പ്ലസ് കാറ്റഗറിയിലുള്ള അമിത്ഷായുടെ പരിപാടി വേണ്ടത്ര സൗകര്യമില്ലാത്ത കോര്‍ണറില്‍ നടത്തുമ്പോള്‍ ആവശ്യമായ സുരക്ഷയൊരുക്കാന്‍ പ്രയാസമാണെന്നു പൊലീസ് വ്യക്തമാക്കി.തുടര്‍ന്നു പരിപാടി കോട്ടമൈതാനിയിലേക്കു മാറ്റാന്‍ പൊലീസ് പാര്‍ട്ടി ജില്ലാനേതൃത്തോട് നിര്‍ദ്ദേശിച്ചു.
സ്‌റ്റേഡിയം ബസ്റ്റാന്‍ഡിനു സമീപം ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി വകുപ്പുകളുടെ പ്രദര്‍ശനപരിപാടികള്‍ ഉള്‍പ്പെടെ നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണു നടപടി. നാളെ 3 ന് ടോപ് ഇന്‍ ടൗണില്‍ ലോക്‌സഭാമണ്ഡലങ്ങളുടെ പ്രഭാരിമാര്‍, കണ്‍വീനര്‍മാര്‍, ജില്ലാപ്രസിഡന്റമാര്‍, വിസ്താരക് എന്നിവരുടെ യോഗമാണ് അമിത്ഷ പങ്കെടുക്കുന്ന ആദ്യ പരിപാടി.യോഗത്തില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here