വിമാനത്താവള ജീവനക്കാര്‍ ഗവര്‍ണറുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ചു

0
5
എയര്‍പോര്‍ട്ട് നവീകരണത്തിന്റെ ഉദ്ഘാടനത്തിനിടെ ജീവനക്കാര്‍ പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ ബഹിഷ്‌കരിച്ചു. വിമാനത്താവളം സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ചടങ്ങില്‍ അധ്യക്ഷനായി. വിമാനത്താവളം പൂര്‍ണമായി വിറ്റഴിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ജീവനക്കാര്‍ 89 ദിവസമായി സമരത്തിലാണ്. ഇതിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങ് ബഹിഷ്‌കരിക്കാന്‍ അവര്‍ തീരുമാനിച്ചത്. കറുത്ത വസ്ത്രവും ബാഡ്ജും ധരിച്ചാണ് ജീവനക്കാര്‍ എത്തിയത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കായുള്ള പുതിയ സംവിധാനങ്ങളുടെയും നിര്‍മാണപ്രവൃത്തികളുടെയും ഉദ്ഘാടനമായിരുന്നു ചടങ്ങ്. എയര്‍പോര്‍ട്ട് അതാറിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് കെ പി സതീഷ്, സെക്രട്ടറി അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 25 മുതല്‍ നിരാഹാരം സമരം ആരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിതിരെ എല്‍ഡിഎഫ് ബഹുജന പ്രക്‌ഷോഭവും ശക്തമാക്കി. ആയിരങ്ങള്‍ അണിനിരക്കുന്ന വിമാനത്താവള രക്ഷാമാര്‍ച്ച് 28ന് നടക്കും. ജില്ലയിലുടനീളം 25നു കരിദിനം ആചരിക്കും. വില്‍പ്പനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.കഴിഞ്ഞദിവസം എല്‍ഡിഎഫ് സംഘടിപ്പിച്ച ബഹുജന കണ്‍വന്‍ഷനില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന് വിമാനത്താവളം നടത്താനാകില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫും ബിജെപിയും വിമാനത്താവള വില്‍പനയെ അനുകൂലിക്കുകയാണ്

 

LEAVE A REPLY

Please enter your comment!
Please enter your name here