ധര്‍മടത്ത് ബാര്‍ബര്‍ ഷോപ്പിന് നേരെ ബോംബാക്രമണം; നിരവധി കടകള്‍ക്കും വീടിനും കേടുപാടുകള്‍

0
7

തലശ്ശേരി: ധര്‍മ്മടം ചിറക്കുനിയില്‍ ഡയറ്റ് റോഡിലെ കോണ്‍ഗ്രസ് അനുഭാവിയായ ചിറക്കുനി സ്വദേശി മോഹനന്റെ നാച്ച്വറല്‍ ഹെയര്‍ കട്ടിങ്ങ് സലൂണിന് നേരെ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെ ഉഗ്രശേഷിയുള്ള ഗുണ്ട് സ്ഥാപനത്തിന്റെ എ.സി കബ്രസറിനുള്ളില്‍ വെച്ച് പൊട്ടിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ചെറുവാരി വീട്ടില്‍ കുമാരന്റെ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.ബാര്‍ബര്‍ ഷോപ്പിന്റെ എതിര്‍വശത്തുള്ള രാജീവന്റെ കടയുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.പുലര്‍ച്ചെ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ ഭീതിയിലായി. വിവരമറിഞ്ഞ് ധര്‍മ്മടം എസ്.ഐ.പി.പി രമേശന്റെ നേതൃത്വത്തിലുള്ള പോലിസും കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി ധര്‍മ്മടത്തെ കോണ്‍ഗ്രസ് നേതാവ് സനല്‍ കുമാറിന്റെ വീടിന് നേരെ അക്രമം നടന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് ഈ സംഭവവുമെന്നാണ് സൂചന .മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അനുഭാവികളുടെ വീടിനും സ്ഥാപനത്തിനും നേരെ ഉണ്ടായ അക്രമങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here