തിരുവനന്തപുരം: സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും മുമ്പെ കുമ്മനത്തിനുവേണ്ടി തിരുവനന്തപുരത്ത് ചുവരെഴുത്ത് തുടങ്ങി. ശശി തരൂരും, സി.ദിവാകരനും ചുവരെഴുത്തും പ്രചാരണവും തുടങ്ങിയതോടെയാണ് കുമ്മനത്തിനുവേണ്ടിയും പ്രചാരണം തുടങ്ങിയത്.
തിരുവനന്തപുരത്തെത്തുന്ന കുമ്മനത്തിനു വന്‍ സ്വീകരണ പരിപാടിയാണ് ബിജെപി നേതൃത്വം തിരുവനന്തപുരത്ത് ഒരുക്കുന്നത്.കുമ്മനത്തിന്റെ രാജിപ്രഖ്യാപനം വന്നയുടന്‍ തന്നെ തലസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിനുവേണ്ടി പ്രചാരണം ആരംഭിച്ചു. നഗരത്തില്‍ പലയിടത്തും കുമ്മനത്തെ വിജയിപ്പിക്കണമെന്നാഹ്വാനം ചെയ്ത് ചുവരെഴുത്തും തുടങ്ങി. തിരുവനന്തപുരത്തെത്തുന്ന കുമ്മനത്തിനു വിപുലമായ സ്വീകരണ പരിപാടികളാണ് നേതൃത്വം ഒരുക്കുന്നത്.
ശശിതരൂരും, സി. ദിവാകരനും പ്രചാരണം ആരംഭിച്ചുകഴിഞ്ഞ മണ്ഢലത്തില്‍ കുമ്മനം കൂടി എത്തുന്നതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ആദ്യം കടന്ന മണ്ഢലമാകും തിരുവനന്തപുരം. തിങ്കളാഴ്ച അദ്ദേഹം തലസ്ഥാനത്തെത്തുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ആര്‍.എസ്.എസ് ആയിരിക്കും കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഒപ്പം നില്‍ക്കണമെന്നു സംസ്ഥാന നേതൃത്വത്തിനു ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ദേശീയ നേതൃത്വം നല്‍കി കഴിഞ്ഞു.
നേരത്തെ തന്നെ മണ്ഢലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടവരെ ആര്‍. എസ്.എസ് നിയോഗിച്ചു കഴിഞ്ഞു. തലസ്ഥാനത്തെത്തുന്നതിനു മുമ്പു തന്നെ വിവിധ സാമുദായിക നേതാക്കന്മാരുമായി കുമ്മനം ആശയവിനിയമയവും നടത്തി.