മുള്ളന്‍കൊല്ലി: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീര്‍ നിയോജകണ്ഡലത്തില്‍ തെരഞ്ഞടുപ്പുപര്യടനം നടത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിലായിരുന്നു പര്യടനത്തിനു തുടക്കം. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പെരിക്കല്ലൂര്‍, മുള്ളന്‍കൊല്ലി, വീട്ടിമൂല, മീനംകൊല്ലി, കാപ്പിസെറ്റ്, നവോദയനഗര്‍, മണല്‍വയല്‍, അതിരാറ്റുകുന്ന്, പൂതാടി, മൂടകൊല്ലി, സി സി, ചൂതുപാറ, പാലക്കാമൂല, മീനങ്ങാടി, കുന്പളേരി, അന്പലവയല്‍, ആണ്ടൂര്‍, തോമാട്ടുചാല്‍, ചുള്ളിയോട്, കോളിയാടി, മാക്കുറ്റി, ചീരാല്‍, കല്ലൂര്‍, നായ്ക്കട്ടി, മൂലങ്കാവ്, കരിപ്പൂര്‍, ചെതലയം, കുപ്പാടി, പള്ളിക്കണ്ടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വൈകുന്നേരം ബീനാച്ചിയിലായിരുന്നു സമാപനം. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ. ശശാങ്കന്‍, വി.വി. ബേബി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.ബി. സുരേഷ്, സുരേഷ് താളൂര്‍, പി.ആര്‍. ജയപ്രകാശ്, കിസാന്‍സഭ അഖിലേന്ത്യേ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, ബത്തേരി നിയോജകമണ്ഡലം കണ്‍വീനര്‍ ഗീവര്‍ഗീസ്, എല്‍ഡിഎഫ് നേതാക്കളായ പി.എം. ജോയി, സി.എം. സുധീഷ്, ജോസ് പനമട, കെ.എം. ബഷീര്‍, സ്‌കറിയ, എം.കെ. ബാലന്‍, സുനില്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.