വയനാട് കാത്തിരിക്കുന്നു; രാഹുല്‍ വരുമോ

0
8

തിരുവനന്തപുരം:വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിനു വേണ്ടി കാത്തിരിക്കുന്നു. ഈ മണ്ഡലത്തിലെ നിയുക്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി സിദ്ധിക് വയനാട് ചുരം കയറുന്നതിനിടെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിഞ്ഞ് പ്രചാരണം വെട്ടിച്ചുരുക്കി മടങ്ങി. ഇനി രാഹുലിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാനുളള ചുമതലയായിരിക്കും സിദ്ധിക്കില്‍ വന്നു ചേരുക. സ്ിദ്ധിക് മാത്രമല്ല,കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഒന്നാകെ തന്നെ രാഹുലിന്റെ വന്‍ വിജയത്തിനായുളള ഒരുക്കങ്ങളിലാണ്.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് കേരളത്തിലെ ചില പത്ര മാധ്യമങ്ങള്‍ നേരത്തെ ത്തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.അമേഠിയ്‌ക്കൊപ്പം ദക്ഷിണേന്ത്യയില്‍ സുരക്ഷിതമായ ഒരു മണ്ഡലത്തില്‍ നിന്നു കൂടി മത്സരിക്കണമെന്ന ചിന്ത നേരത്തെ തന്നെ ഹൈക്കമാന്‍ഡിനുണ്ടായിരുന്നു. മുമ്പ് ഇന്ദിരാഗാന്ധി മത്സരിച്ചു ജയിച്ച് കര്‍ണ്ണാടകത്തിലെ ചിക്മംഗളൂരില്‍ മത്സരിക്കാനാണ് ആദ്യത്തെ ക്ഷണമുണ്ടായത്. പിന്നീട് ആന്ധ്രയിലെ മേഡകില്‍ നിന്നായിരുന്നു അടുത്ത ക്ഷണം. തമിഴ്‌നാട്ടില്‍ നി്ന്ന് മത്സരിക്കാന്‍ ഡി എം കെ സഖ്യത്തിന്റെ നേതാവ് സ്റ്റാലിന്‍ രാഹുലിനെ ക്ഷണിക്കുകയും ചെയ്തു.ഒടുവില്‍ അദ്ദേഹം തെരഞ്ഞെടുത്തത് കേരളത്തിലെ വയനാട് ആണ്.രാഹുലിന്റെ സാന്നിദ്ധ്യം സംസ്ഥാനത്തെ 20 മണ്ഡലങ്ങളേയും കാര്യമായി സ്വാധീനിക്കും എന്ന ഹൈക്കമാന്‍ഡിന്റെ കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തിലാണിത്.മാത്രവുമല്ല കെ പി സി സി ഔദ്യോഗികമായി ത്തന്നെ കേരളത്തില്‍ മത്സരിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധിക്ക് അനായാസേന ജയിക്കാന്‍ കഴിയുന്ന ഒരു മണ്ഡലം തന്നെയാണ് വയനാട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസ് ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരുപക്ഷത്തിലാണ് ഇവിടെ നിന്നും വിജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ നേടിയ ഒരുലക്ഷം വോട്ടുകൂടി ചേര്‍ത്താല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ കഴിയും. സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി കൂടിയാകുമ്പോള്‍ ഭൂരിപക്ഷം അതിലും ഏറെ ക്കൂചാനാണ് സാധ്യത. രാഹുലിന്റെ സാന്നിദ്ധ്യത്തില്‍ കേരളത്തിലെ ഒട്ടുമുക്കാല്‍ സീറ്റുകളും കോണ്‍ഗ്രസുന് ഉറപ്പാക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ നേടേടം. നിലവില്‍ 48 സീറ്റുകള്‍ മാത്രമുളള ഒരു പാര്‍ട്ടിക്ക് ഒരു സംസ്ഥാനത്തു നിന്ന് മാത്രമായി 20 സീറ്റെങ്കിലും ഉറപ്പാക്കുക എന്നു പറയുന്നത് ചെറിയ കാര്യമല്ല. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായേക്കാവുന്ന ഒരു പൊട്ടിത്തെറി ഒഴിവാക്കാനും കഴിഞ്ഞു.വയനാട് മണ്ഡലം ഇനി എ ഗ്രൂപ്പിന്‍േയോ ഐ ഗ്രൂപ്പിന്റേയൊ കുത്തക മണ്ഡലമല്ലല്ലോ? സാക്ഷാല്‍ രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലമാണ് ഇനി വയനാട്.

LEAVE A REPLY

Please enter your comment!
Please enter your name here