ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം: 16 തിരഞ്ഞെടുപ്പുകള്‍, 9 മുന്‍ എം പിമാര്‍

0
7

രാഷ്ട്രീയ ലേഖകന്‍
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ലോകാസഭാ മണ്ഡലത്തിലേക്ക് ഇതുവരെ നടന്നത് 16 തിരഞ്ഞെടുപ്പുകള്‍.ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന് മുന്‍ എം പിമാര്‍ ഒമ്പത് പേരാണ്. 1951-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച് വി പി നായരായിരുന്നു ആദ്യത്തെ എം പി. പ്രശസ്തനായ പത്രപ്രവര്‍ത്തകനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു അദ്ദേഹം.
1957-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥി എം കെ കുമാരനാണ് ജയിച്ചത്. 1962-ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. 1967-ല്‍ ഇപ്പോഴത്തെ സിറ്റിങ് എം പി എ സമ്പത്തിന്റെ പിതാവ് കെ അനിരുദ്ധനാണ് വിജയിച്ചത്.മുന്‍ മുഖ്യമന്ത്രിയും എസ് എന്‍ ഡി പി നേതാവുമായ ആര്‍ ശങ്കറെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. 1978-ല്‍ കോണ്‍ഗ്രസിലെ വയലാര്‍ രവിയാണ് വിജയിച്ചത്. 1977-ല്‍ എല്‍ ഡി എഫിന്റെ ഘടകകക്ഷിയായ കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും അദ്ദേഹം വിജയം ആവര്‍ത്തിച്ചു.1980-ല്‍ യുഡിഎഫിന്റേയും എല്‍ഡി എഫിന്റേയും സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസുകാരായിരുന്നു. യുഡി എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എ എ റഹീം എല്‍ ഡി എഫിന്റെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവായ വയലാര്‍ രവിയെ തോല്‍പ്പിച്ചു. 1984-ലും 1989-ലും ഇവിടെ നിന്നും ജയിച്ചത് കോണ്‍ഗ്രസിന്റെ തലേക്കുന്നില്‍ ബഷീറാണ്. 1991-ലെ തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥി സുശീലാ ഗോപാലനാണ് വിജയിച്ചത്. 1996-ലും സി പി എം സമ്പത്തിലൂടെ സീറ്റ് നിലനിര്‍ത്തി. തുടര്‍ന്ന് 1998,1999,2004 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് സിപി എം-ലെ വര്‍ക്കല രാധാകൃഷ്ണന്‍ ഹാട്രിക് നേടി.
2009-ലും 2014-ലും ഇവിടെ നിന്നും വിജയിച്ച സമ്പത്ത് ഇപ്രാവശ്യം ഹാട്രിക് നേടാനുളള യത്‌നത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here