അയ്യങ്കാളി പ്രതിമ തകര്‍ത്തു: പ്രതിഷേധം ശക്തം

0
16
ഉദയംപേരൂര്‍ പൂത്തോട്ട കമ്പിവേലിക്കകത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ .

പൂത്തോട്ട: ഉദയംപേരൂര്‍ പൂത്തോട്ട കമ്പിവേലിക്കകത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി. പ്രതിമ തകര്‍ത്ത സി .ഐ.ടി.യു. പ്രവര്‍ത്തകരായ സലി, സനാപ്പന്‍, വിനീഷ് എന്നിവരെ ഉദയംപേരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന . ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം . സ്തൂപത്തിന് മേലെ സ്ഥാപിച്ച പ്രതിമ പൂര്‍ണ്ണമായി തകര്‍ന്ന് നിലത്തു വീണ പ്രതിമയുടെ തല ഭാഗം രണ്ടായി മുറിഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടിയില്‍ കെ.പി.എം.എസില്‍ പെട്ട ഒരു വിഭാഗം പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ പ്രതിമ തല്ലി തകര്‍ത്തതെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജു പി. നായര്‍ ആരോപിച്ചു. ഉദയംപേരൂരില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എമ്മിന്റെ ഉന്നത നേതൃത്വം ഇടപെടുന്നതായി അദ്ദേഹം ആരോപിച്ചു. പ്രതികളുടെ മേല്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പൂത്തോട്ട ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജു പി. നായര്‍ ഉദ്ഘാടനം ചെയ്തു. സി. വിനോദ്, ജയന്‍ കുന്നേല്‍, പി.സി.സുനില്‍ കുമാര്‍, ടി.എസ്. യോഹന്നാന്‍, കെ.പി.രംനാഥന്‍, ചെല്ലപ്പന്‍ ചെമ്പകശ്ശേരി, നിമില്‍ രാജ്, ഹനീഷ് ഉണ്ണി, വൈശാഖ് ടി. ദാസ്, ഭാസ്‌കരന്‍ കദളിക്കാട്, എം.എസ്. അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here