ജനഹിതം തേടി ഓണ്‍ലൈന്‍ സംവിധാനവുമായി കണ്ണന്താനം

0
20
എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം മുപ്പത്തടത്ത് പക്ഷികള്‍ക്ക് കുടിവെള്ളം സംഭരിക്കാനായി ‘ജീവജലത്തിനു ഒരു മണ്‍പാത്രം’ വിതരണം നടത്തുന്നു.

കൊച്ചി: എറണാകുളത്തെ കുറിച്ചുള്ള വികസന പ്രതീക്ഷകളും സ്വപ്നങ്ങളും സങ്കല്‍പങ്ങളും സഫലമാക്കാന്‍ ജനങ്ങളുടെ അഭിപ്രായം ഓണ്‍ലൈനിലിലൂടെ അറിയിക്കാന്‍ സംവിധാനവുമായി എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം.
ഓരോരുത്തര്‍ക്കും മൂന്ന് വികസന ആശയങ്ങള്‍ ഇതിലൂടെ പങ്കുവയ്ക്കാം. വേേു:െ//ാമഹഹൗ.ശെലേ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് ആശയങ്ങള്‍ അറിയിക്കേണ്ടത്.ജനങ്ങളെ കേള്‍ക്കുക എന്നത് സേവനത്തിന്റെ പ്രാഥമികവും പ്രധാനവുമായ അടിസ്ഥാനമെന്ന് അനുഭവം ചൂണ്ടിക്കാട്ടി കണ്ണന്താനം വ്യക്തമാക്കുന്നു.
താന്‍ കോട്ടയത്ത് കളക്ടറായിരിക്കെ ഒരാവശ്യത്തിന് ഓഫീസിലെത്തിയ 80 വയസുള്ള വന്ദ്യ വയോധിക പറഞ്ഞു:കളക്ടറേ നിങ്ങള്‍ക്ക് ഞങ്ങളെ ഞങ്ങളുടെ ഗ്രാമത്തില്‍ വന്നു കണ്ടുകൂടെ?ആ ചോദ്യത്തില്‍ നിന്നാണ് ആദ്യമായി ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കിയത്.
യു എന്നൊക്കെ ആ സംരംഭത്തെ പിന്നീട് അഭിനന്ദിച്ചെന്നത് ചരിത്രം.ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് വിലയിരുത്തിക്കൊണ്ട് എറണാകുളത്തെ ആഗോള തലത്തില്‍ തന്നെ മികവുറ്റതാക്കി മാറ്റാനാകുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.ടൂറിസത്തില്‍ ഉള്‍പ്പെടെ അനന്തമായ സാധ്യതകളാണ് എറണാകുളത്തിനുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here