വാര്‍ത്താ ചാനലിന്റെ ഒളികാമറയില്‍ കുടുങ്ങി എം.കെ രാഘവന്‍

0
5

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ എം.കെ. രാഘവന്‍ ദേശീയ വാര്‍ത്താചാനലിന്റെ ഒളികാമറ ഓപ്പറേഷനില്‍ കുടുങ്ങി. അനധികൃത ഭൂമിയിടപാടിന് അഞ്ചുകോടി കോഴ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദേശീയ വാര്‍ത്താചാനലായ ടിവി 9 നടത്തിയ ഓപ്പറേഷന്‍ ഭാരത് വര്‍ഷ് എന്ന ഒളികാമറ ഓപ്പറേഷനലൂടെ പുറത്ത് വിട്ടത്.

കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച സംഘത്തോട് എം.കെ. രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് ടിവി 9 പുറത്ത് വിട്ടിരിക്കുന്നത്. കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലമാവശ്യപ്പെട്ടാണ് സംഘം ഇദ്ദേഹത്തെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് സംഘം അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തത്. ഫണ്ട് കറന്‍സിയായി ഡല്‍ഹിയിലെ സെക്രട്ടറിയെ ഏല്‍പ്പിക്കാനായിരുന്നു എം.കെ. രാഘവന്‍ ആവശ്യപ്പെട്ടത്. ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍നിന്നുള്ള ആളുകളാണെന്നും തങ്ങളുടെ സിങ്കപ്പൂര്‍ ആസ്ഥാനമാക്കിയുള്ള ഒരു ഉപഭോക്താവിന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താത്പര്യമുണ്ടെന്നും അറിയിച്ചാണ് ടിവി 9 സംഘം എം.കെ. രാഘവനെ സമീപിച്ചത്.

കാറോ മറ്റെന്തെങ്കിലുമോ പാരിതോഷികമായി വേണോ എന്ന എന്ന ചോദ്യത്തിന് പണമായി മതിയെന്നായിരുന്നു എംപിയുടെ മറുപടി. ഈ പണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായത്, പ്രവര്‍ത്തകര്‍ക്ക് മദ്യം ഉള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ട് എന്നീ കാര്യങ്ങളും രാഘവന്‍ പറയുന്നുണ്ട്.

സിംഗപ്പൂരിലുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലം വേണമെന്ന് സംഘം ആവശ്യപ്പെടുന്നത്. ഇതിനുവേണ്ടിയാണ് സിറ്റിങ് എംപി അഞ്ച് കോടി ആവശ്യപ്പെടുന്നത്. ടിവി9ന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ സംഘം കണ്‍സള്‍ട്ടന്‍സി കമ്പനി ഉടമകളായാണ് എം.കെ. രാഘവനെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here