കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൊ​ച്ചി ന​ഗ​ര​ത്തി​ലും, ആലുവ, പറവൂർ മേഖലകളിൽ പോ​ലീ​സി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​റി​യു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൂ​ടാ​തെ ക​ലൂ​ര്‍, ക​ട​വ​ന്ത്ര മാ​ര്‍​ക്ക​റ്റു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രാ​വി​ലെ  22 പേ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു. ക​ലൂ​രി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം കൂ​ടി​യ സ്ഥ​ല​ത്ത് മാ​സ്‌​ക് ധ​രി​ക്കാ​തെ എ​ത്തി​യ 15 പേ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മാ​ര്‍​ക്ക​റ്റി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച ര​ണ്ടു ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. ക​ട​വ​ന്ത്ര മാ​ര്‍​ക്ക​റ്റി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​തെ എ​ത്തി​യ ഏ​ഴ് പേ​ര്‍​ക്കെ​തി രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തു​കൂ​ടാ​തെ ന​ഗ​ര​ത്തി​ന് പു​റ​ത്ത് വ​രാ​പ്പു​ഴ മാ​ര്‍​ക്ക​റ്റി​ലും പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രു​ന്നു. കൂ​ടു​ത​ല്‍ ആ​ളു​ക​ളെ മാ​ര്‍​ക്ക റ്റി​ലേ​ക്ക് ക​ട​ത്തി​വി​ട്ടി​ല്ല.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ആ​റ് ഡി​വി​ഷ​നു​ക​ളും, പ​റ​വൂ​ര്‍ മു​ന്‍​സി​പാ​ലി​റ്റി, ക​ട​ങ്ങ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, തൃ​ക്കാ​ക്ക​ര മു​ന്‍​സി​പ്പാ​ലി​റ്റി, കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി വി​ട​ങ്ങ​ളി​ലെ ഓ​രോ വാ​ര്‍​ഡു​ക​ളും, പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ​യും എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ​യും ര​ണ്ടും വാ​ര്‍​ഡു​ക​ളും പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ 43, 44, 46, 55, 56 ഡി​വി​ഷ​നു​ക​ളും, പ​റ​വൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ എ​ട്ടാം വാ​ര്‍​ഡും, ക​ട​ങ്ങ​ല്ലൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ ​ര്‍​ഡും, തൃ​ക്കാ​ക്ക​ര മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ 28ാം വാ​ര്‍​ഡും, പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, 21, 22 ഉം ​വാ​ര്‍​ഡു​ക​ളും, എ​ട​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നും, നാ​ലും വാ​ര്‍​ഡു​ക​ളും കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡും പൂ​ര്‍​ണ​മാ​യും അ​ട​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here