തൃശൂരിൽ 183 പേർക്ക് കോവിഡ്; 179 പേർക്കും രോഗം ബാധിച്ചത് സന്പർക്കത്തിൽ
തൃശൂർ: തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 183 പേർക്ക് കൂടി കോവിഡ് 19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8,867 ആണ്. 5,909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ സന്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല.
കെഇപിഎ ക്ലസ്റ്റർ 25, ജി.എച്ച് ക്ലസ്റ്റർ 1, മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)1, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ 1. മറ്റ് സന്പർക്ക കേസുകൾ 145. ആരോഗ്യ പ്രവർത്തകർ 2. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് എത്തിയവർ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 8 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും ംകാവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ .
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 129, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 51, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ് 53, കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് 77, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 56, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി 76, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ 109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ 181, സി.എഫ്.എൽ.ടി.സി കൊരട്ടി 94, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ, 279, സി.എഫ്.എൽ.ടി.സി നാട്ടിക 262, എം.എം.എം. കൊവിഡ് കെയർ സെന്റർ, തൃശൂർ 52, ജി.എച്ച് തൃശൂർ 16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 57, ചാവക്കാട് താലൂക്ക് ആശുപത്രി 47, ചാലക്കുടി താലൂക്ക് ആശുപത്രി 21, കുന്നംകുളം താലൂക്ക് ആശുപത്രി 10, ജി.എച്ച്. ഇരിങ്ങാലക്കുട 18, അമല ആശുപത്രി 13, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 51, മദർ ആശുപത്രി 2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ 16, രാജ ആശുപത്രി ചാവക്കാട് 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ 7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി 2.
989 പേർ വീടുകളിൽ ചികിൽസയിൽ കഴിയുന്നുണ്ട്. 9717 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 200 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 1000 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1233 സാംപിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 1,30,083 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്