തൃശൂർ: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മി ലുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തൃശൂർ പുള്ളിലുണ്ടായ സംഭവത്തിൽ ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി സുഹാസ്, നാട്ടിക സ്വദേശി റോഷൻ എന്നിവർക്കാണ് വെട്ടേറ്റത്

.വിശാലിന് കഴുത്തിലും മറ്റു രണ്ടു പേർക്ക് ഷോൾ ഡറിലും തലയിലുമാണ് വെട്ടേറ്റത്. ഗൾഫിലേക്ക് പോകുന്ന സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു ഇവർ. സംഘത്തിൽ പത്തിലധികം പേരുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

മദ്യപാനത്തിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടാവു കയും തുടർന്ന് വെട്ടിൽ കലാശിക്കുകയുമായിരുന്നു. അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

<

LEAVE A REPLY

Please enter your comment!
Please enter your name here