ആലുവ: മീഡിയക്ളബിന്റെനവീകരിച്ച ഓഫീസും ഹാളും ഒക്ടോബർ -8-ന് തുറക്കും. മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപം ക്ലോക്ക് ടവർ ബിൽഡിംഗിൽ രാവിലെപത്തിനാണ്പ്രവർത്തനമാരംഭിക്കുന്നത്.
റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഒ.വി. ദേവസി അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ എന്നിവർ അതിഥികളായി പങ്കെടുക്കും. സെക്രട്ടറി കെ.സി. സ്മിജൻ സ്വാഗതവും ട്രഷറർ റഫീക്ക് അഹമ്മദ് നന്ദിയും പറയും. കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങായതിനാൽ ക്ളബ് അംഗങ്ങൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.  

LEAVE A REPLY

Please enter your comment!
Please enter your name here