ന്യൂഡൽഹി:ഇടവേളകളില്ലാതെജനാതിപത്യപരമായി മുഖമന്ത്രിയിൽ നിന്ന്  പ്ര​ധാ​ന​മ​ന്ത്രി യിലെത്തിയന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യി​ട്ട് 20 വ​ർ​ഷം.

2001 ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണ് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. പി​ന്നീ​ട് 2002, 2007, 2012 വ​ർ​ഷ​ങ്ങ​ളി​ലും ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് 2014ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ൻ വി​ജ​യം നേ​ടി അ​ദ്ദേ​ഹം അ​ധി​കാ​രം നി​ല​നി​ർ​ത്തി.

പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ന്‍റെ ആ​ദ്യ അ​ഞ്ച് വ​ർ​ഷ​ങ്ങ​ളി​ൽ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം നി​റ​വേ​റ്റു​ക​യാ​യി​രു​ന്നെ​ങ്കി​ൽ, 2019 മു​ത​ൽ 130 കോ​ടി ഇ​ന്ത്യാ​ക്കാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള ല​ക്ഷ്യ​മാ​ണെ​ന്നു ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലി​ട്ട കു​റി​പ്പി​ൽ പ​റ​യു​ന്നു.

ജ​മ്മു കാ​ഷ്മീ​ർ പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി മാ​റു​ക​യും ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം ച​രി​ത്ര​മാ​യി മാ​റു​ക​യും ചെ​യ്തു. ശ്രീ​രാ​മ​ന്‍റെ ജന്മസ്ഥ​ല​ത്ത് രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ദൂ​ര​വ്യാ​പ​ക​വും ച​രി​ത്ര​പ​ര​വു​മാ​യ കാ​ർ​ഷി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ന​മ്മു​ടെ ക​ർ​ഷ​ക​ർ അ​വ​രു​ടെ മേ​ൽ കൃ​ത്രി​മ​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ച്ചി​രു​ന്ന ച​ങ്ങ​ല​ക​ളി​ൽ നി​ന്നു മോ​ചി​ത​രാ​യി. തൊ​ഴി​ൽ, ക​ൽ​ക്ക​രി മേ​ഖ​ല​യി​ലെ പ​രി​ഷ്കാ​ര​ങ്ങ​ൾ, ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളെ അ​നു​വ​ദി​ക്ക​ൽ, എ​ഫ്ഡി​ഐ, നി​കു​തി പ​രി​ഷ്കാ​ര​ങ്ങ​ൾ എ​ന്നി​വ സു​സ്ഥി​ര സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് അ​ടി​ത്ത​റ​യി​ട്ടെ​ന്നും മോ​ദി​യു​ടെ വെ​ബ്സൈ​റ്റി​ലെ കു​റി​പ്പി​ൽ പ​റ​യു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here