തൃശൂർ: കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ നില അതീവ ഗുരുതരം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു . ഇക്കഴിഞ്ഞ ഡിസംബർ ഏഴിനാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹത്തിന് കൊറോണ നെഗറ്റീവാകുകയും ചെയ്തിരുന്നു. ഇന്നലെ നടത്തിയ സ്‌കാനിംഗിലാണ് അദ്ദേഹത്തിന് തലച്ചോറിലെ രക്തസ്രാവം കണ്ടെത്തിയത്. തുടർന്ന് ന്യൂറോ സർജറി വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here