കളമശേരി: എൽഡിഎഫിലേക്ക് ചേക്കേറിയ  ലീഗ്റിബൽ മറുകണ്ടം ചാടിയതോടെ കളമശേരി നഗരസഭയിലെ സ്ഥിരം സമിതികളിൽ ഒന്നൊഴികെ എല്ലാം യു ഡി എഫിന് സ്വന്തം. രണ്ട് യുഡിഎഫ് റിബലുകൾ മടങ്ങിയെത്തിയതാണ് 20- 20 എന്ന നിലയിൽ നിന്നിരുന്ന കളമശേരിയിൽ ഭരണകക്ഷിക്ക് മുൻതൂക്കം ലഭിച്ചത്. 

ഇബ്രാഹിം കുഞ്ഞ് ജയിൽ മോചിതനായതാണ് യു ഡി എഫിന് രക്ഷയായത്. എം എൽ എ ഇടപെട്ട് എൽ ഡി എഫിലേക്ക് പോയ ലീഗ് റിബലിനെ തിരികെ കൊണ്ടുവരികയായിരുന്നു.  ഇബ്രാഹിം കുഞ്ഞ് പക്ഷക്കാരനായ ലീഗ് റിബൽ സുബൈർ  കളമശേരി നഗരസഭ ചെയർപേഴ്സൺ മത്സര ഘട്ടത്തിൽ എൽ ഡി എഫിന് അനുകൂലമായി നിന്നതിനാൽ ഇരുമുന്നണികളും ബലാബലമായി. തുടർന്ന് ചെയർപേഴ്സൺ, വൈസ് ചെയർമാൻ സ്ഥാനങ്ങളുടെ  നറുക്കെടുപ്പിൽ  യു ഡി എഫിന് ഭരണം ലഭിക്കുകയായിരുന്നു. 20- 20 എന്ന രീതിയിൽ സ്ഥിരം സമിതിയംഗങ്ങളെ തിരഞ്ഞെടുക്കുകയാണെങ്കിൽ എൽ ഡി എഫിന് രണ്ടോ മൂന്നോ സമിതികളിൽ ഭൂരിപക്ഷം ലഭിക്കുമായിരുന്നു. ലീഗ് റിബൽ കൈവിട്ടതോടെ എൽ ഡി എഫിന് ഒരു സമിതി കിട്ടുകയുള്ളൂവെന്നാണ് സൂചന.

ആകെയുള്ള 42 സീറ്റിൽ 41 എണ്ണത്തിലാണ് മത്സരം നടന്നത്. യു ഡി എഫ് 19, എൽ ഡി എഫ് 18, ബിജെപി 1, റിബലുകൾ 3 എന്നിങ്ങനെയാണ് കക്ഷിനില. സ്ഥാനാർത്ഥി മരിച്ചതിനാലാണ് തിരഞ്ഞെടുപ്പ് മാറ്റിയത് . 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 21- 19 ആയതിനാൽ ഉപതിരഞ്ഞെടുപ്പു ഫലം കളമശേരി നഗരസഭയെ ബാധിക്കില്ല. എൽ ഡി എഫിന് ആദ്യം വോട്ടു ചെയ്ത സുബൈറിനെതിരെ തെറിപ്പാട്ട് നടത്തിയ യു ഡി എഫ് പ്രവർത്തകർ ഇപ്പോൾ സോറി പറയാറുള്ള തിരക്കിലാണെന്നതാണ് ഏറ്റവും പുതിയ വാർത്ത

LEAVE A REPLY

Please enter your comment!
Please enter your name here